play-sharp-fill
മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം ;കാട്ടാക്കടയിൽ 2 ഡി വൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു

മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം ;കാട്ടാക്കടയിൽ 2 ഡി വൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു

തിരുവനന്തപുരം : കാട്ടാക്കടയിൽ 2 ഡി വൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു.  മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

വീരണകാവ് മേഖലകമ്മിറ്റി അംഗംങ്ങളായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ നെയ്യാർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും നെഞ്ചിലാണ് കുത്തേറ്റത്, ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

കാട്ടാക്കട മുതിയവിള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് അക്രമം നടന്നത്. മദ്യലഹരിയില്‍ ആയിരുന്നവർ ആണ് ആക്രമിച്ചത്. സാമൂഹിക വിരുദ്ധ പ്രവർത്തികളില്‍ ഏർപ്പെട്ട അക്രമിസംഘത്തെ ഡി വൈ എഫ് ഐ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. മുതിയവിള സ്വദേശി ജോബിയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.