മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു

Spread the love

പാലക്കാട്: മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം.

video
play-sharp-fill

അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരില്‍ ശെന്തില്‍കുമാര്‍ (45) ആണ് മരിച്ചത്.

സംഭവത്തില്‍ സെന്തില്‍ കുമാറിന്റെ സഹോദരിയുടെ മകന്‍ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തർക്കം രൂക്ഷമായതോടെ പ്രതി ബന്ധുവിനെ ആക്രമിക്കുകയായിരുന്നു.