video
play-sharp-fill
മദ്യപിച്ച് ലക്കുകെട്ട് വിവാഹ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് എട്ടിൻ്റെ പണികൊടുത്ത് വധു; സംഭവം ഇങ്ങനെ

മദ്യപിച്ച് ലക്കുകെട്ട് വിവാഹ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് എട്ടിൻ്റെ പണികൊടുത്ത് വധു; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ

നല്ലബാരി: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ അടിച്ച്‌ ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് വധു കൊടുത്തത് മുട്ടൻ പണി. വിവാഹത്തില്‍ നിന്ന് വധു പിന്മാറുക മാത്രമല്ല യുവാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

അസമിലെ നല്ലബാരിയിലാണ് സംഭവം.കാര്‍മ്മികന്‍ മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് പോലും സാധിക്കാതെ മണ്ഡപത്തില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു വരന്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച പതിനൊന്ന് മണിക്കായിരുന്നു മുഹൂര്‍ത്തം. കാര്‍മ്മികനും ബന്ധുക്കളും വിളിച്ചിട്ടും വരന്‍ ഉണരാതെ വരികയും മദ്യത്തിന്‍റെ മണം മണ്ഡപത്തില്‍ വ്യാപിക്കുകയും ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ വധു യുവാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിയും‌നല്‍കി. വരനും ബന്ധുക്കളും മദ്യപിച്ചാണ് മണ്ഡത്തിലെത്തിയതെന്നാണ് വധുവിന്‍റെ കുടുംബത്തിന്റെ ആരോപണം. വരന് കാറില്‍ നിന്നിറങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും വരന്‍റെ കൂട്ടരില്‍ ഏറിയ പങ്കും മദ്യപിച്ചിരുന്നുവെന്നും വരന്‍റെ പിതാവ് വരനേക്കാളും ഫിറ്റായ നിലയിലായിരുന്നുവെന്നുമാണ് വധുവിന്‍റെ വീട്ടുകാര്‍ ആരോപിക്കുന്നത്.

വിവാഹം പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും വരന്‍ മണ്ഡപത്തില്‍ കിടന്നുറങ്ങിയതോടെ ഈ ശ്രമങ്ങളെല്ലാം പാഴായെന്നും ഇവര്‍ പറയുന്നു. വരന്‍ ഉറങ്ങുക കൂടി ചെയ്തതോടെയാണ് ഈ വിവാഹം നടക്കില്ലെന്ന് വധു പ്രഖ്യാപിച്ചത്.