മുൻകൂട്ടി പണം അടച്ചാൽ മദ്യം വാങ്ങാൻ സംവിധാനം: ബിവറേജസ് കോർപ്പറേഷൻ വിൽപന ശാലകൾക്കു മുന്നിലെ തിരക്കൊഴിവാക്കാൻ കർശന നടപടികളുമായി സർക്കാർ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: മുൻകൂട്ടി പണം അടച്ചാൽ മദ്യം വാങ്ങാനുള്ള സംവിധാനവുമായി സർക്കാർ. നിലവിൽ ഹൈക്കോടതി വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ പ്രത്യേക പദ്ധതി മദ്യവിൽപ്പനയ്ക്കു വേണ്ടി മാത്രം തയ്യാറാക്കുന്നത്.

പണം മുൻകൂട്ടി അടച്ച് ബുക്ക് ചെയ്താൽ മദ്യം വാങ്ങാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകൂട്ടി മദ്യത്തിന്റെ പണമടച്ച് ബെവ്‌കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മദ്യവിൽപ്പന ശാലകൾക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്‌നമായി മാറി. അത് ഒഴിവാക്കാൻ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടും.

ഈ കാണുന്ന തിരക്ക് ഒഴിവാക്കാൻ ആവശ്യമായ മറ്റ് ശാസ്ത്രീയ മാർഗങ്ങളും ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യവിൽപ്പന ശാലകൾക്ക് മുന്നിലെ തിരക്ക് വർദ്ധിക്കുന്നതിനെ ചൊല്ലി വ്യാപക പരാതികൾ ഉയർന്നതിനു പിന്നാലെയാണ് സർക്കാർ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു വേള മദ്യശാലകൾക്ക് മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു.