Spread the love

കൊച്ചി: എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷനില്‍ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍. ബംഗാള്‍ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുല്‍ത്താൻ, അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ഇവര്‍ മുർഷിദാബാദില്‍ നിന്ന് എറണാകുളത്ത് എത്തിയത്. മൂന്ന് ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്.

പ്ലാറ്റ്‌ഫോമില്‍ കഞ്ചാവ് ഏറ്റുവാങ്ങാനായി ആരെങ്കിലും എത്തുമെന്ന് നോക്കിയിരിക്കവെയാണ് ഇരുവരെയും പോലീസ് പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സംശയം തോന്നിയ ആർപിഎഫ്, ക്രൈം ഇന്റലിജൻസ് വിഭാഗം, ഡാൻസാഫ് എന്നിവയുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. നിലവിൽ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി കൊച്ചിയിൽ വൻ തോതിൽ കഞ്ചാവ് ഇടപാടുകൾ നടന്നുവരുന്നു. ഈ പശ്ചാത്തലത്തിൽ ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി നഗരമാകെ വ്യാപക പരിശോധനകൾ സമീപദിവസങ്ങളിൽ നടത്തപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇതും നടക്കുന്നത്.