play-sharp-fill
ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് നിര്‍മാതാക്കള്‍ ; ഉപയോഗത്തെ ന്യായീകരിക്കാനില്ല എന്ന നിലപാടില്‍ താരസംഘടനയായ അമ്മ

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് നിര്‍മാതാക്കള്‍ ; ഉപയോഗത്തെ ന്യായീകരിക്കാനില്ല എന്ന നിലപാടില്‍ താരസംഘടനയായ അമ്മ

സ്വന്തം ലേഖകൻ

കൊച്ചി : സിനിമാതാരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ ‘അമ്മ’ അംഗങ്ങളില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നത് സിനിമയിലെ ‘പുക’ വിവാദം വീണ്ടും പുകഞ്ഞു കത്താന്‍ കാരണമായി.


മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടാഞ്ഞത് ലഹരി ഉപയോഗിക്കുമെന്ന ഭയം മൂലമാണെന്നും ലഹരി ഉപയോഗിച്ച്‌ പല്ല് ദ്രവിച്ചുപോയ താരത്തെ തനിക്കറിയാമെന്നും നടന്‍ ടിനി ടോം തുറന്നടിച്ചത് പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരങ്ങളുടെ ലഹരി ഉപയോഗത്തെ ന്യായീകരിക്കാനില്ല എന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. സംഘടനയുടെ പുതിയ നിയമഭേദഗതിയില്‍ ജോലി ചെയ്യുമ്ബോഴോ ജോലി സ്ഥലത്തോ മദ്യത്തിനോ ലഹരി മരുന്നിനോ അടിമപ്പെടാന്‍ പാടില്ലാത്തതാണെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും നിര്‍ദേശമുണ്ട്. കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രം പുതിയ അംഗങ്ങളെ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് അമ്മ. 14 അംഗ എക്സിക്യൂട്ടീവ് ഏകകണ്ഠമായി അംഗീകരിച്ചാല്‍മാത്രമേ ഇപ്പോള്‍ അംഗത്വം നല്‍കാന്‍ കഴിയൂ. പ്രശ്നങ്ങള്‍ ഉണ്ടായതിനു തൊട്ടു പിന്നാലെ ശ്രീനാഥ് ഭാസിയും മറ്റും അംഗത്വത്തിന് അപേക്ഷിച്ചെങ്കിലും മറുപടി നല്‍കിയിട്ടില്ല.

ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉണ്ട് എന്നവകാശപ്പെട്ട നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ പരസ്യമായ ഏറ്റുമുട്ടലിന് തല്‍ക്കാലം തയാറല്ല. ലഹരിക്കാരുമായി തല്‍ക്കാലം അകലം പാലിക്കാനാണ് തീരുമാനം

എന്നാല്‍ സെറ്റില്‍ പൊലീസോ എക്സൈസോ നിയമാനുസൃത പരിശോധന നടത്തിയാല്‍ എതിര്‍ക്കില്ല. താരങ്ങളുടെ ലഹരി ഉപയോഗത്തെ പരസ്യമായി എതിര്‍ത്ത സംഘടനകളുടെ മുന്‍ നിലപാടില്‍ നിന്ന് ഒരു സംഘടന പിന്നോട്ടു പോവുകയും ലഹരിക്കേസില്‍ അറസ്റ്റിലായ നടനെ സംഘടനാ നേതാവ് വാഴ്ത്തിപ്പറയുകയും ചെയ്തതില്‍ നിര്‍മാതാക്കളില്‍ ചിലര്‍ അസ്വസ്ഥരാണ്. ലഹരി ഉപയോഗം ഉണ്ടെന്ന് പറഞ്ഞവരെ ചേരിതിരിഞ്ഞ് ആക്രമിച്ച സംഭവങ്ങളുമുണ്ടായി.

ലഹരി ഉപയോഗം സംബന്ധിച്ച്‌ നിര്‍ണായക വിവരം കിട്ടിയ എക്സൈസ് സംഘം പ്രമുഖ നടന്റെ കാറിന്റെ അരികില്‍ വരെയെത്തി എന്ന ബാബുരാജിന്റെ അഭിമുഖവും സജീവ ചര്‍ച്ചയായിട്ടുണ്ട്. പലരും ലഹരി ഉപയോഗിക്കുന്നത് പരസ്യമായാണെന്നും ബാബു വെളിപ്പെടുത്തുന്നു.

കൊച്ചി നഗരത്തിലെ ലഹരി ഇടപാടുകളെക്കുറിച്ച്‌ വിശദമായി പഠിച്ച പൊലീസ് സംഘം 3000 ലേറെ കാരിയര്‍മാരുടെ ഫോണ്‍ നമ്ബറുകള്‍ കണ്ടെത്തിയിരുന്നു. ഇവരുമായി സജീവമായി ഇടപെടുന്ന 300 പേരുടെ ചുരുക്കപ്പട്ടികയും തയാറാക്കി. ഇവയിലെല്ലാം സിനിമ പ്രവര്‍ത്തകരുടെ പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags :