3000 രൂപയ്‌ക്ക് വാങ്ങി 25000 രൂപയ്‌ക്ക് വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ചെറിയ പൊതികളാക്കി കച്ചവടം; വൻ മയക്കുമരുന്ന് വില്‍പ്പന സംഘം പിടിയില്‍

3000 രൂപയ്‌ക്ക് വാങ്ങി 25000 രൂപയ്‌ക്ക് വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ചെറിയ പൊതികളാക്കി കച്ചവടം; വൻ മയക്കുമരുന്ന് വില്‍പ്പന സംഘം പിടിയില്‍

സ്വന്തം ലേഖിക

ആലുവ: റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 14.340ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടിയതിന് പിന്നാലെ ആലുവ പൊലീസ് നടത്തിയ പരിശോധനയില്‍ 3.4 കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി.


ബ്രൗണ്‍ഷുഗര്‍ കേസില്‍ അസാം സ്വദേശി അബ്ദുള്‍ ഹുസൈനെ (29) ആലുവ എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റുചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരില്‍ നിന്ന് കൊണ്ടുവന്ന ബ്രൗണ്‍ഷുഗര്‍ ആലുവയിലും എറണാകുളത്തും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറവില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സമ്മതിച്ചതായി ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടര്‍ എം. സുരേഷ് പറഞ്ഞു.

മൂന്നരക്കിലയോളം കഞ്ചാവുമായി ശ്രീമൂലനഗരം സ്വദേശികളായ പറയ്ക്കശേരി അഖില്‍ സോമൻ (25), മേച്ചേരില്‍ ആദില്‍ യാസിൻ (20), മേച്ചേരില്‍ മുഹമ്മദ് യാസിൻ (24), മുല്ലശേരി മുഹമ്മദ് ആഷിഖ് (23) എന്നിവരെയാണ് ജില്ലാ നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷൻ ഫോഴ്സും ആലുവ പൊലീസും ചേര്‍ന്ന് അറസ്റ്റുചെയ്തത്.

ഒറീസയില്‍ നിന്ന് ട്രെയിനിലാണ് ഇവര്‍ ആലുവയിലെത്തിയത്. കിലോയ്ക്ക് മൂവായിരം രൂപയ്ക്കുവാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്കാണ് വില്പന. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ചെറിയെ പൊതികളാക്കിയാണ് കച്ചവടം.

പിടിയിലായവര്‍ സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നവരും വില്പനക്കാരുമാണെന്ന് പൊലീസ് പറഞ്ഞു. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ. എസ്.പി പി.പി. ഷംസ്, ഇൻസ്‌പെക്ടര്‍ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാല്‍ തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.