സ്ത്രീത്വത്തെ അപമാനിച്ചു; ആയുധമുപയോഗിച്ച് മർദിച്ചു; സേനയ്ക്ക് നാണക്കേട് ഉണ്ടാക്കി ; മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ

സ്ത്രീത്വത്തെ അപമാനിച്ചു; ആയുധമുപയോഗിച്ച് മർദിച്ചു; സേനയ്ക്ക് നാണക്കേട് ഉണ്ടാക്കി ; മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ

Spread the love

മദ്യലഹരിയിൽ അത്തോളി സ്വദേശിയായ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ. കോഴിക്കോട് റൂറൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടക്കാവ് എസ്ഐ വിനോദ് കുമാറിനെതിരെ നടപടി സ്വീകരിച്ചത്.

മദ്യലഹരിയിൽ നടക്കാവ് എസ് ഐ വിനോദ്‌കുമാർ കൊളത്തൂരിൽ വച്ച് യുവതിയെയും കുടുംബത്തെയും മർദിച്ച സംഭവത്തിൽ കാക്കൂർ പൊലീസാണ് അന്വേഷണം നടത്തിയത്.

അത്തോളി സ്വദേശിയായ യുവതിയോട് എസ് ഐ വിനോദ് കുമാർ മോശമായി പെരുമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീത്വത്തെ അപമാനിക്കുകയും , ആയുധമുപയോഗിച്ച് മർദിക്കുകയും ചെയ്തത് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.