
ഒരു സമീകൃത ആഹാരം; പോഷകങ്ങള്‍ വളരെയധികം അടങ്ങിയിട്ടുള്ള ഒന്ന്; ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ശീലമാക്കൂ; ഗുണങ്ങള്‍ ഒരുപാടാണ്
കോട്ടയം: പോഷകങ്ങള്‍ വളരെയധികം അടങ്ങിയിട്ടുള്ള ഒന്നാണ് പാൽ.
ഒരു സമീകൃത ആഹാരം എന്നാണ് പാല്‍ അറിയപ്പെടുന്നത് തന്നെ. ഉറങ്ങുന്നതിന് മുൻപ് ചില ആളുകള്‍ പാല് കുടിക്കാറുണ്ട്. അങ്ങനെ പാല് കുടിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളും ലഭിക്കാറുണ്ട്. ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാല് കുടിക്കുകയാണെങ്കില്‍ എന്തൊക്കെ ഗുണങ്ങളാണ് ഒരു വ്യക്തിയുടെ ശരീരത്തിലേക്ക് ചെല്ലുന്നത് എന്ന് നോക്കാം.
പാലില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ഉറക്കം മെച്ചപ്പെടുത്തുവാൻ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാത്രിയില്‍ പാൽ കുടിക്കുന്നത് ഒരു മികച്ച ശീലമാണ്. അതേപോലെതന്നെ കാല്‍സ്യത്തിന്റെ വലിയൊരു സ്രോതസ്സ് കൂടിയാണ് പാല്‍ . വിറ്റാമിൻ ഡി യും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രണ്ടും തന്നെ രാത്രിയില്‍ പെട്ടെന്ന് ഉറക്കം വരുവാൻ സഹായിക്കുന്നുണ്ട്.
അതുകൊണ്ട് രാത്രിയില്‍ ഒരു ഗ്ലാസ് പാലു കുടിച്ചാല്‍ ഉറക്കം മികച്ചതാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവയ്ക്ക് പുറമേ ഒരുപാട് ഗുണങ്ങള്‍ പാലില്‍ രാത്രിയില്‍ കുടിക്കുന്നത് കൊണ്ട് ഉണ്ടാവുന്നുണ്ട് മസില്‍ റിക്കവറിക്ക് വളരെ മികച്ച ഒന്നാണ് രാത്രിയില്‍ പാല് കുടിക്കുന്ന ശീലം. പ്രായമായവർക്കും ഇത് പിന്തുടരാവുന്നതാണ് കാലില്‍ മസില്‍ കയറുന്നത് പോലെയുള്ള പ്രശ്നങ്ങള്‍ രാത്രിയിലാണ് കൂടുതലും ഉണ്ടാവുന്നത് അത്തരം പ്രശ്നങ്ങള്‍ ഇത് ഇല്ലാതാക്കുന്നുണ്ട്.
അങ്ങനെ എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുകയാണ് ചെയ്യുന്നത് ഭക്ഷണശേഷം കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് പാല് കുടിക്കുമ്പോള്‍ അസിഡിറ്റിയെ കൂടി അകറ്റി നിർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഉറക്കം നഷ്ടപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുന്നു. പിറ്റേദിവസം വരെ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ജലാംശം ഈ പാലിലൂടെ നമ്മള്‍ക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാത്രിയില്‍ പാല് കുടിക്കുന്നത് വളരെ മികച്ച ഒരു ശീലമാണ്.