
കാളികാവ്: ദീർഘകാലമായി റബർ വിലയിൽ തകർച്ച സംഭവിച്ചതോടെ മരങ്ങൾ മുറിച്ചുമാറ്റി വേറിട്ട കൃഷി പരീക്ഷണവുമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി തുടങ്ങി. ഇപ്പോഴിതാ ആ പരീക്ഷണം വിജയമായതിന്റെ സന്തോഷത്തിലാണ് കാളികാവ് ഈനാദിയിലെ ഇളംതുരുത്തി സലീമും ഭാര്യ സാഹിദയും.
പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് ഏറ്റവും മുന്തിയ ഇനമായ അമേരിക്കന്‍ ബ്യൂട്ടിയാണ് കൃഷി ചെയ്തത്.
റബര്‍ വിലയുടെ ഇടിവും വന്യജീവി ആക്രമണവും മൂലം കൃഷി പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്ന മലയോര കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയായാണ് സലീമിന്റെ ശ്രമം. കോണ്‍ക്രീറ്റ് പാളങ്ങള്‍ നട്ടുനിര്‍ത്തി, ഓരോ പാളത്തിലും ഡ്രാഗൺ ഫ്രൂട്ട് തൈകള്‍ നാല് വീതം പരത്തിയാണ് അദ്ദേഹം കൃഷി ആരംഭിച്ചത്. ഈ തൈകള്‍ക്ക് ആവശ്യമായത് നല്ല ചൂടും വെയിലുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളമോ കീടനാശിനിയോ വലിയ തോതില്‍ ആവശ്യമില്ലാത്ത ഈ ചെടികള്‍ നട്ട് ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ കായ്ക്കും. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഏകദേശം അഞ്ചു തവണ വിളവെടുപ്പ് സാധ്യമാണ്. തോട്ടത്തില്‍ വച്ചു തന്നെയാണ് വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 200 രൂപയാണ് വില. ഒരു ഡ്രാഗണ്‍ ചെടിയില്‍ നിന്ന് 25 വര്‍ഷം വിളവ് ലഭിക്കും. പൂര്‍ണ്ണ തോതില്‍ കായ്ക്കുമ്പോൾ നല്ല വരുമാനം ലഭിക്കും. തോട്ടത്തിന് ചുറ്റും സി സി ടിവി കാമറകളുണ്ട് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കൃഷിവകുപ്പില്‍ നിന്ന് സാമ്പത്തിക,സാങ്കേതിക സഹായം കര്‍ഷകന് ലഭിക്കുന്നുമുണ്ട്.







