
സ്വന്തം ലേഖകൻ
കർണാടക: യുവതിയോട് സംസാരിച്ച യുവാവിനെ ബസിൽനിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് മർദ്ദിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസ്. ദക്ഷിണ കനഡ ജില്ലയിലെ ഉജിരെയിലാണ് സംഭവം.
22 വയസുള്ള മുഹമ്മദ് സഹീറിനെയാണ് അക്രമിസംഘം ബസിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവ് ഒരു യുവതിയുമായി സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. സഹീറിന്റെ പരിചയക്കാരാണ് പ്രതികൾ. 22കാരന്റെ പരാതിയിൽ പരിചയക്കാരായ നിതീഷ്, സച്ചിൻ, ദിനേഷ്, അവിനാഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തു.



