
സ്വന്തം ലേഖിക
പൊള്ളാച്ചി: ഇരട്ടി പണം നൽകാമെന്ന വ്യാജേന സൂപ്പർമാർക്കറ്റ് ഉടമയെ പറ്റിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത മലയാളി അറസ്റ്റിൽ. ഇരട്ടി പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും പകരം കടലാസ് കഷണങ്ങൾ നൽകുകയും ചെയ്ത പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറ സ്വദേശി ഷണ്മുഖമാണ് (52) അറസ്റ്റിലായത്.
കിണത്തുക്കടവിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ഒടയകുളം സ്വദേശി രാജേന്ദ്രൻ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. മുൻപരിചയമുള്ള രാജേന്ദ്രനെ ഷണ്മുഖം ഫോണിൽ ബന്ധപ്പെട്ടു തന്റെ കൈവശം കള്ളപ്പണമുണ്ടെന്നും 25,000 രൂപ തന്നാൽ 50,000 തിരികെ തരാമെന്നും അറിയിച്ചു. പണം നൽകിയ രാജേന്ദ്രന് 50,000 രൂപ തിരിച്ചുനൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് ഇരട്ടി നൽകാമെന്ന വാഗ്ദാനം നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







