കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ മർദ്ദിച്ചു; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ

കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ മർദ്ദിച്ചു; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
പത്തനംതിട്ട : കോടതി ഉത്തരവ് മാനിക്കാതെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മര്‍ദ്ദിച്ചതിന് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹികപീഡന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പെരുനാട് മാമ്പറ കോഴഞ്ചേരിത്തടം പള്ളിപ്പറമ്പിൽ വീട്ടില്‍ ജോസഫിന്റെ മകന്‍ മനോജ്‌ പി ജെ(48) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.

ശാരീരിക മാനസിക ഉപദ്രവങ്ങള്‍ പാടില്ലെന്ന് റാന്നി ഗ്രാമ ന്യായാലയത്തിന്റെ അനുകൂല ഉത്തരവ് നിലനില്‍ക്കെയാണ് ഇയാള്‍ ഭാര്യ സാലിയെ ഞായറാഴ്ച്ച ഉച്ചക്ക് വീടുകയറി മര്‍ദ്ദിച്ച്‌ അവശയാക്കിയത്. അടിവയറ്റില്‍ തൊഴിക്കുകയും, പിടലിയിലും തലയിലും പുറത്തും അടിക്കുകയും, മുടിയില്‍ പിടിച്ച്‌
ഉലയ്ക്കുകയും ചെയ്തു എന്നാണ് വീട്ടമ്മയുടെ പരാതി.

8000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായും മൊഴിയില്‍ പറയുന്നുണ്ട്. സാലിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് പത്തനംതിട്ട സി ജെ എം
കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് എസ് ഐ വിജയന്‍ തമ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍, പ്രതിയെ പെരുനാട്
പൂവത്തുംമൂട് നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group