
കല്ലമ്പലം: വളര്‍ത്തുമൃഗങ്ങളെ പീഡിപ്പിച്ച കേസില്‍ തെളിവ് സഹിതം പൊലീസിന് കൈമാറിയിട്ടും അറസ്റ്റ് വൈകുന്നതായി ആക്ഷേപം.
കല്ലമ്പലം പുല്ലൂര്‍മുക്ക് മുളയിലഴികം വീട്ടില്‍ അബ്ദുല്‍ഖരീമിന്റെ വളര്‍ത്തുമൃഗങ്ങളെ സ്ഥിരമായി പീഡിപ്പിക്കുകയും നാലുമാസം മാത്രം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊല്ലുകയും ചെയ്ത സംഭവത്തില്‍ സിസി.ടി.വി ദൃശ്യമടക്കം കല്ലമ്പലം പൊലീസില്‍ പരാതി നല്‍കി ഒരുമാസം പിന്നിട്ടിട്ടും നടപടിയില്ലെന്നാണ് പരാതി.
കര്‍ഷകനായ അബ്ദുല്‍ കരീമിന്റെ വീട്ടിലെ തൊഴുത്തില്‍ രാത്രി അതിക്രമിച്ച് കയറിയ അജ്ഞാതൻ നിരന്തരം പശുകുട്ടിയെയും ആടുകളെയും പീഡിപ്പിച്ചിരുന്നു. കഴുകി ഉണങ്ങാനിട്ടിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കും കുളിമുറിയിലെ സോപ്പിനും എണ്ണയ്ക്കും മറ്റും സ്ഥാനചലനം സംഭവിക്കുന്നത് പതിവായതോടെ സി.സി.ടിവി കാമറ നിരീക്ഷിച്ചതോടെയാണ് മൃഗങ്ങളെ പീഡിപ്പിക്കുന്നത് കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂണ്ണ നഗ്നനായ ഒരു അജ്ഞാതൻ പുലര്‍ച്ചെ മൂന്നരയ്ക്കു ശേഷം കുളിമുറിയില്‍ കയറി അടിപ്പാവാട ധരിക്കുകയും തൊഴുത്തില്‍ പോകുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിനിടയില്‍ നാലുമാസം പ്രായമായ പെണ്‍ ആട്ടിൻ കുട്ടിയെകാണാതായി. രണ്ട് ദിവസം കഴിഞ്ഞ് തൊട്ടടുത്ത സ്ഥലത്ത് ചത്ത നിലയില്‍ കാണപ്പെട്ടു.
ആട്ടിൻകുട്ടിയെ പലതവണ പീഡിപ്പിച്ച ലക്ഷണങ്ങള്‍ കണ്ടതായി ഉടമ പറഞ്ഞു.
വിവരം കല്ലമ്ബലം പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആട്ടിൻ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. നിരന്തരം പീഡനത്തിനിരയായ പശുക്കുട്ടി അവശതയില്‍ ചികിത്സയിലാണ്.
കല്ലമ്ബലം പൊലീസ് സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് അബ്ദുല്‍ ഖരീം ആരോപിച്ചു.