കഴുത്തോളം മണ്ണ് മൂടിയതിനെ തുടര്‍ന്ന് ഉറക്കെ കരയുന്ന നായ; മണ്ണിനടിയില്‍ നായയുടെ ആറ് കുഞ്ഞുങ്ങള്‍; ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് അതിദാരുണമായ കാഴ്‌ച്ച

കഴുത്തോളം മണ്ണ് മൂടിയതിനെ തുടര്‍ന്ന് ഉറക്കെ കരയുന്ന നായ; മണ്ണിനടിയില്‍ നായയുടെ ആറ് കുഞ്ഞുങ്ങള്‍; ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് അതിദാരുണമായ കാഴ്‌ച്ച

Spread the love

സ്വന്തം ലേഖിക

പാലക്കാട്: കഴുത്തോളം മണ്ണ് മൂടിയതിനെ തുടര്‍ന്ന് ഉറക്കെ കരയുന്ന നായ. നായയെ രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാര്‍ മണ്ണ് നീക്കിപ്പോള്‍ കണ്ടത് അതിദാരുണമായ കാഴ്‌ച്ച

പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയിലാണ് സംഭവം. മണ്ണിനടിയില്‍ നായയുടെ ആറ് കുഞ്ഞുങ്ങള്‍ കൂടി ഉണ്ടായിരുന്നു. അവയുടെ ജീവന്‍ രക്ഷിക്കാനാണ് ഈ നായ ഉറക്കെ കരഞ്ഞതെന്ന് നാട്ടുകാര്‍ക്ക് പിന്നീടാണ് മനസിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പെയ്ത കനത്ത മഴയിലാണ് നായയുടെ ദേഹത്തേയ്‌ക്ക് മണ്ണിടിയിഞ്ഞ് വീണത്. എന്നാല്‍ ആറ് നായ്‌ക്കുട്ടികളില്‍ രണ്ട് എണ്ണത്തെ മാത്രയെ രക്ഷിക്കാനായുള്ളൂ.

ഹൈദരാലിയുടെ വീട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് നായക്ക് തന്റെ കുഞ്ഞുങ്ങളെ നഷ്ടമായത്. വളരെ കുറച്ച്‌ ദിവസം മാത്രം പ്രായമുള്ള നായക്കുട്ടികളാണിത്. നാട്ടുകാരുടെ പരിചരണത്തില്‍ രണ്ട് നായക്കുട്ടികളും അമ്മ നായയും സുഖം പ്രാപിച്ച്‌ വരുന്നു.

ഉറക്കെ കരയുന്ന നായയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.