തെരുവ് നായയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിച്ചു

തെരുവ് നായയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിച്ചു

Spread the love

സ്വന്തം ലേഖിക

കിളിമാനൂര്‍: തെരുവ് നായയെ വിഴുങ്ങിയ അവശ നിലയിലായ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ അടയമണ്‍ വയ്യാറ്റിന്‍കര പാലത്തിന് സമീപമാണ് സംഭവം. പാലത്തിന് സമീപം കിടന്നുറങ്ങുകയായിരുന്ന തെരുവ് നായയെ വിഴുങ്ങി അവശ നിലയിലായ പത്തടിയോളം നീളമുള്ള പെരുമ്പാമ്പിനെ സമീപത്ത് നിന്ന യുവാക്കള്‍ കയറിട്ട് പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാടുകയറിയ പുരയിടം ഇഴജന്തുക്കളുടെയും പന്നികളുടെയും വിഹാര കേന്ദ്രമാണന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തരമായി ഇത് വെട്ടിമാറ്റാന്‍ അധികൃതര്‍ നടപടിയെടുക്കണന്ന ആവശ്യത്തെ തുടർന്ന് പുരയിടത്തിന്റെ ഉടമയെ പഞ്ചായത്തില്‍ വിളിച്ചിട്ടുണ്ടെന്നും അടിയന്തര പരിഹാരം കാണുമെന്നും വാര്‍ഡംഗം ഹരീഷ് പറഞ്ഞു.

സമീപ ദിവസങ്ങളിലായി പിടികൂടുന്ന നാലാമത്തെ പെരുമ്പാമ്പാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.