video
play-sharp-fill
സ്വര്‍ഗത്തില്‍ പോയി: അവിടെ പൊരിച്ച കോഴിയുടെ മണമായിരുന്നു: നിറയെ പച്ചപ്പും വെള്ളച്ചാട്ടവും; കോമയില്‍ നിന്നുണര്‍ന്ന ഡോക്ടർ പറഞ്ഞ വിചിത്രമായ കാര്യങ്ങൾ കേട്ട് ഞെട്ടി കുടുംബം

സ്വര്‍ഗത്തില്‍ പോയി: അവിടെ പൊരിച്ച കോഴിയുടെ മണമായിരുന്നു: നിറയെ പച്ചപ്പും വെള്ളച്ചാട്ടവും; കോമയില്‍ നിന്നുണര്‍ന്ന ഡോക്ടർ പറഞ്ഞ വിചിത്രമായ കാര്യങ്ങൾ കേട്ട് ഞെട്ടി കുടുംബം

സ്വന്തം ലേഖകൻ
വിർജീനിയ: കോമയില്‍ നിന്നുണർന്നു കഴിഞ്ഞാല്‍ പല കാര്യങ്ങളും ഓർമ്മയില്ല, അല്ലെങ്കില്‍ ഒന്നും ഓർമ്മയില്ല എന്ന് പറയുന്നവരുണ്ട്.
എന്നാല്‍, ഈ സർജൻ കോമയില്‍ നിന്നുണർന്നപ്പോള്‍ വളരെ വിചിത്രമായ ഒരു കാര്യമാണ് പറഞ്ഞത്. താൻ, സ്വർഗം സന്ദർശിച്ച്‌ തിരികെ വന്നിരിക്കുന്നു എന്നാണ് യുഎസിലെ വിർജീനിയയില്‍ നിന്നുള്ള ബ്രെയിൻ സർജനായ ഡോ. എബെൻ അലക്സാണ്ടർ പറഞ്ഞത്.

അത് മാത്രമല്ല, സ്വർഗത്തില്‍ പൊരിച്ച കോഴിയുടെ മണമുണ്ടായിരുന്നു എന്നും ഡോ. എബെൻ അവകാശപ്പെട്ടു. ഇ-കോളി അണുബാധ മൂലമുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ഡോ. അലക്സാണ്ടർ ഗുരുതരാവസ്ഥയിലായത്.

ഇത് തലച്ചോറിന് കാര്യമായ തകരാറുണ്ടാക്കി. ഒരാഴ്ചയോളം അദ്ദേഹം കോമയില്‍ തുടർന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞ് ഉണർന്നപ്പോഴാണ് താൻ സ്വർഗം സന്ദർശിച്ചുവെന്നും അവിടെ പൊരിച്ച കോഴിയുടെ മണമായിരുന്നു എന്നും ഡോക്ടർ പറയുന്നത്. മാത്രമല്ല, അവിടെ നിറയെ മേഘങ്ങളുണ്ടായിരുന്നു എന്നും ആ മേഘങ്ങള്‍ താൻ കണ്ടു എന്നും ഡോക്ടർ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെളിഞ്ഞുകിടക്കുന്ന ഒരു ജലാശയത്തിലേക്ക് ഒരു വെള്ളച്ചാട്ടം വന്നുവീഴുന്നതും താൻ കണ്ടു. അവിടെയെല്ലാം നിറയെ പച്ചപ്പുണ്ടായിരുന്നു. ആകാശത്ത് നിന്നും പാട്ടുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

താൻ അപ്പോള്‍ ഒരു പരവതാനിയില്‍ പറക്കുകയായിരുന്നു എന്നും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതായിട്ടാണ് തനിക്ക് തോന്നുന്നത് എന്നും ഡോക്ടർ പറയുന്നു. ഒപ്പം അവിടെ സുന്ദരിയായ ഒരു സ്ത്രീയുണ്ടായിരുന്നു അവരാണ് തനിക്ക് അവിടെ വഴികാട്ടിയായത് എന്നും ഡോക്ടർ പറഞ്ഞു.

കോമയില്‍ നിന്നും ഉണർന്ന് എട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം അസുഖത്തില്‍ നിന്നും പൂർണമായി മുക്തനായത്. അവിടെ നിന്നും നാല് മാസത്തിന് ശേഷം അദ്ദേഹത്തിന്റെ ഒരു ബന്ധു വിളിച്ച്‌ ഡോക്ടർക്ക് അദ്ദേഹത്തിന് അറിയാത്ത ഒരു സഹോദരിയുണ്ട് എന്നും കുറച്ച്‌

വർഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയി എന്നും പറയുന്നത്. താൻ സ്വർഗത്തില്‍ വച്ചു കണ്ട സ്ത്രീ മരിച്ചുപോയ തന്റെ സഹോദരിയാണ് എന്നാണ് ഡോക്ടർ പറയുന്നത്.