തട്ടിയെടുത്തത് 64 ലക്ഷം രൂപ, അന്വേഷണവുമായി സഹകരികരിക്കാതെ ജീവനക്കാർ ;ദിയയുടെ ആഭരണകടയിലെ തട്ടിപ്പിന് തെളിവുണ്ടെന്ന് പോലീസ്

Spread the love

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ ആഭരണക്കടയിലെ സാമ്പത്തിക ക്രമക്കേടില്‍, ജീവനക്കാർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഉള്ളതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

video
play-sharp-fill

കേസിലെ പ്രതികളായ മൂന്ന് വനിതാജീവനക്കാരുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ജീവനക്കാരുടെ മുൻകൂർ ജാമ്യഹർജിയില്‍ കോടതി ബുധനാഴ്ച വിധിപറയും. ജീവനക്കാരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ജീവനക്കാർ അന്വേഷണവുമായി ഒരുഘട്ടത്തിലും സഹകരിക്കുന്നില്ലെന്ന് ജാമ്യഹർജിയെ എതിർത്തു നല്‍കിയ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഭീഷണിപ്പെടുത്തി എട്ടുലക്ഷം രൂപ വാങ്ങിയശേഷം തങ്ങളെ കൃഷ്ണകുമാറും മകള്‍ ദിയയും ചേർന്നു തട്ടിക്കൊണ്ടുപോയതായി ജീവനക്കാരും വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിയയുടെ ആഭരണക്കടയില്‍ ജോലിചെയ്തിരുന്ന മൂന്ന് വനിതാജീവനക്കാർ അവരുടെ ക്യുആർ കോഡ് നല്‍കി സാമ്ബത്തിക തിരിമറി നടത്തിയെന്നാണ് ദിയയുടെ പരാതി. ജീവനക്കാർ 68 ലക്ഷം രൂപ തട്ടിയെടുത്തതായും ദിയ ആരോപിക്കുന്നു.