
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തിയ സംഭവം: പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍
തിരുവനന്തപുരം: പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടായിരുന്നു പ്രതികരണം.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തിയതിന്റെ പേരിലാണ് ഐഎഎസ് ഉദ്യോഗസ്ഥയെ കെ.മുരളീധരന്‍ വിമര്‍ശിച്ചത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. കര്‍ണന് പോലും അസൂയ തോന്നും വിധം കെകെആര്‍ കവചം, കഠിനാധ്വാനത്തിന്റെ മഷിക്കൂട്, വിശ്വസ്തതയുടെ പാഠപുസ്തകം എന്നിങ്ങനെയായിരുന്നു കെകെ രാഗേഷും മുഖ്യമന്ത്രിയും ഒപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ദിവ്യ എസ് അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വിവാദമാകുകയും യൂത്ത് കോണ്‍ഗ്രസ് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. എകെജി സെന്ററില്‍ നിന്നല്ല ശമ്ബളം വാങ്ങുന്നതെന്ന് ദിവ്യ ഓര്‍ക്കണമായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ഘടകം വിമര്‍ശിക്കുകയും ചെയ്തിരുന്നു. താന്‍ പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നുള്ള കാര്യമാണെന്നും ഒരാളെ കുറിച്ച് നല്ലത് പറയുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നും ദിവ്യ തിരിച്ചടിച്ചു.
വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനും വലിയ അതൃപ്തിയുണ്ടെങ്കിലും കൂടുതല്‍ വിവാദം സൃഷ്ടിക്കാതിരിക്കാന്‍ വേണ്ടിയാണ് പ്രതികരണം നടത്താതിരുന്നത്. അതേസമയം കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മറുപടിയുമായി ദിവ്യ എത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് കൂടിയായ ശബരീനാഥന്റെ ഭാര്യയാണ് ദിവ്യ എസ് അയ്യര്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ കെ രാഗേഷ് ഇന്നലെയാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാക്കമ്മറ്റിയാണ് രാഗേഷിനെ തെരഞ്ഞെടുത്തത്.