video
play-sharp-fill
നടൻ ദിലീപ് വിടുതൽ ഹർജി സമർപ്പിച്ചു; വനിത ജഡ്ജിയാണ് ദിലീപിന്റെ വിടുതൽ ഹർജി പരിഗണിക്കുന്നത്

നടൻ ദിലീപ് വിടുതൽ ഹർജി സമർപ്പിച്ചു; വനിത ജഡ്ജിയാണ് ദിലീപിന്റെ വിടുതൽ ഹർജി പരിഗണിക്കുന്നത്

 

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപ് വിടുതൽ ഹർജി സമർപ്പിച്ചു. വിചാരണ നടപടികളുടെ ഭാഗമായാണ് ദിലീപ് കൊച്ചിയിലെ വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചത്.

 

തനിക്കെതിരായ കുറ്റങ്ങൾ കോടതിയിൽ നിലനിൽക്കില്ലെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ദിലീപിന്റെ വിടുതൽ ഹർജി പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിടുതൽ ഹർജി കോടതി തള്ളുകയാണെങ്കിൽ ദിലീപിന് തുടർ വിചാരണ നടപടികൾ നേരിടേണ്ടി വരും. നടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്. ഹർജിയിലെ വിശദാംശങ്ങൾ പുറത്ത് പോവരുതെന്ന് കോടതി വ്യക്തമാക്കി.