video
play-sharp-fill

Saturday, May 24, 2025
HomeUncategorizedജോഷിയുടെ ചിത്രത്തിൽ ദിലീപും മഞ്ജു വാര്യരും

ജോഷിയുടെ ചിത്രത്തിൽ ദിലീപും മഞ്ജു വാര്യരും

Spread the love


സ്വന്തം ലേഖകൻ

നാല് വമ്പൻ ചിത്രങ്ങളുമായി മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി അതിഗംഭീര തിരിച്ചുവരവിനൊരുങ്ങുന്നു. സൂപ്പർ മെഗാതാരങ്ങളുടേതുൾപ്പെടെയുള്ള നാല് പ്രോജക്ടുകളിൽ മൂന്നും അടുത്ത വർഷം തന്നെ നടക്കുമെന്നാണ് സൂചന. മുപ്പതിലേറെ ചിത്രങ്ങളിൽ ഒരുമിച്ചിട്ടുള്ള ജോഷി – മമ്മൂട്ടി ടീമിന്റെ ചിത്രം ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ്. എം. തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. സജീവ് പാഴൂരാണ് രചന നിർവഹിക്കുന്നത്.

റൺബേബി റൺ, ലൈലാ ഓ ലൈല, ലോക്പാൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രവും അടുത്ത വർഷമുണ്ടാകുമെന്നാണ് സൂചന. സൂപ്പർഹിറ്റായ റൺവേയുടെ രണ്ടാം ഭാഗമായ വാളയാർ പരമശിവമാണ് അടുത്ത വർഷത്തെ ജോഷിയുടെ മറ്റൊരു പ്രോജക്ട്. ദിലീപ് ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത് ഉദയകൃഷ്ണയാണ്. മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമാകുന്ന നായികാപ്രാധാന്യമുള്ള ഒരു ചിത്രവും അടുത്ത വർഷം ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments