play-sharp-fill
ആന്‍റി-ഡാൻഡ്രഫ് ഷാംപു മാറി മാറി ഉപയോഗിച്ചോ… ; വീട്ടിലെ പൊടിക്കൈകളും പരീക്ഷിച്ചു മടുത്തുവോ….എങ്കിൽ ഒരുപക്ഷെ സ്കാൽപ് സോറിയാസിസ് ആകാം

ആന്‍റി-ഡാൻഡ്രഫ് ഷാംപു മാറി മാറി ഉപയോഗിച്ചോ… ; വീട്ടിലെ പൊടിക്കൈകളും പരീക്ഷിച്ചു മടുത്തുവോ….എങ്കിൽ ഒരുപക്ഷെ സ്കാൽപ് സോറിയാസിസ് ആകാം

സ്വന്തം ലേഖകൻ

ശിരോചര്‍മത്തെ ബാധിക്കുന്ന ‘സ്‌കാല്‍പ്‌ സോറിയാസിസ്‌’ എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗത്തെ പലപ്പോഴും താരനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. താരൻ വളരെ സാധാരണമായതു കൊണ്ട് തലയോട്ടിയിലെ ചര്‍മത്തില്‍ ചൊറിച്ചലുള്ള പൊറ്റകൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ അത് താരൻ ആണെന്ന് നമ്മള്‍ സ്വയം സ്ഥിരീകരിച്ച് പരീക്ഷണങ്ങള്‍ തുടങ്ങും.

വിപണിയിലുള്ള പല ആന്‍റി-ഡാൻഡ്രഫ് ഷാംപുവും മാറി മാറി ഉപയോഗിക്കും. വീട്ടിലെ പൊടിക്കൈകളും പരീക്ഷിച്ചു മടുത്ത ശേഷമാണ് പലരും ഡോക്ടറെ സമീപിക്കുക. കാഴ്ചയിൽ സാമ്യമുണ്ടെങ്കിലും ഈ രണ്ട് അവസ്ഥയുടെ കാരണങ്ങളും ചികിത്സയും വ്യത്യസ്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോട്ടിയിലെ ചര്‍മത്തിൽ മലസീസിയ ഫം​ഗസ് പെരികുന്നത്, അമിതമായ എണ്ണമയം, വരണ്ട ചര്‍മം, ശുചിത്വമില്ലായ്മ, ചില ഹെയർ കെയർ ഉൽപ്പന്നങ്ങളോടുള്ള സംവേദന ക്ഷമത തുടങ്ങിയവയൊക്കെ താരന് കാരണമാകാം. എന്നാല്‍ രോഗ പ്രതിരോധവ്യവസ്ഥ ആരോഗ്യമുള്ള ചർമകോശങ്ങളെ തെറ്റായി ലക്ഷ്യമിടുകയും അവയുടെ വളർച്ചാ ചക്രം വേഗത്തിലാക്കുകയും ചെയ്യുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാണ് ‘സ്‌കാല്‍പ്‌ സോറിയാസിസ്‌’. ഇത് തലയിലെ ചർമത്തിൽ കട്ടിയുള്ള പൊറ്റകളുണ്ടാകാൻ കാരണമാകുന്നു.

രോഗിയുടെ ചര്‍മത്തിന്‍റെ നിറം അനുസരിച്ച്‌ ഈ പൊറ്റകള്‍ പിങ്കോ, ചുവപ്പോ, വയലറ്റോ, തവിട്ടോ, ഗ്രേയോ, വെള്ളയോ നിറത്തിലാകാം. താരന്‍ പോലെയുളള പാളികള്‍, വരണ്ട ചര്‍മം, ഇടയ്‌ക്കിടെയുള്ള രക്തസ്രാവം, താത്‌ക്കാലികമായ മുടി കൊഴിച്ചില്‍ എന്നിവയും സ്‌കാല്‍പ്‌ സോറിയാസിസിന്‍റെ ലക്ഷണങ്ങളാണ്.

താരനെ ചികിത്സിച്ചു മാറ്റാന്‍ കഴിയുന്നതാണെങ്കില്‍ സ്‌കാല്‍പ്‌ സോറിയാസിസ് ഒരു ആജീവനാന്തര അവസ്ഥയാണ്. ഇതിനെ തുടര്‍ച്ചയായി കൈകാര്യം ചെയ്യേണ്ടതുണ്ട്. സമ്മർ​ദം, അണുബാധകൾ, ചില മരുന്നുകൾ, അലർജി, തണുത്ത കാലാവസ്ഥ, മദ്യം എന്നിവ സ്കാൽപ്‌ സോറിയാസിസിന്‍റെ സാധാരണ ട്രിഗറുകൾ.

ഇന്ത്യയില്‍ 0.44 മുതല്‍ 2.8 ശതമാനം പേരെ സ്‌കാല്‍പ്‌ സോറിയാസിസ്‌ ബാധിക്കാറുണ്ടെന്ന്‌ ഇന്ത്യന്‍ ജേണല്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പറയുന്നത്.