video

00:00

കൊവിഡ് രോഗികൾക്ക് കൈത്താങ്ങായി തൂത്തൂട്ടി ധ്യാനകേന്ദ്രം

കൊവിഡ് രോഗികൾക്ക് കൈത്താങ്ങായി തൂത്തൂട്ടി ധ്യാനകേന്ദ്രം

Spread the love

സ്വന്തം ലേഖകൻ

തിരുവഞ്ചൂർ: കൊവിഡ് രോഗികൾക്ക് കൈത്താങ്ങായി തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം. അയർക്കുന്നം ഗ്രാമപഞ്ചായത്തിലെ 12,14,17 വാർഡുകളിൽ കൊവിഡ് രോഗികളായി വീടുകളിൽ കഴിയുന്നവർക്ക് ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പൊതിച്ചോറ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഒരു ദിവസം 100 പൊതിച്ചോറു വീതമാണ് നൽകുന്നത്. വിതരണത്തിനായി പഞ്ചായത്തംഗങ്ങളും ആരോഗ്യപ്രവർത്തകരും സഹായത്തിനുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സീനോസ് നിർവഹിച്ചു. എല്ലാവരും ജീവന്റെ കാവൽക്കാരാണെന്നും പുരോഹിതന്മാരും ജനപ്രതിനിധികളും നിയമപാലകരും ആരോഗ്യപ്രവർത്തകരും എല്ലാവരും നിലകൊള്ളുന്നത് ജീവന്റെ സംരക്ഷണത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ രോഗിയായിരുന്നു നിങ്ങളെന്നെ വന്നുകണ്ടു എന്ന വചനത്തിലൂടെ രോഗവ്യാപന കാലഘട്ടത്തിലെ ദൗത്യത്തെക്കുറിച്ച് ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. അടച്ചിട്ട വീടുകളിൽ ഒതുങ്ങിക്കഴിയുന്ന സഹോദരങ്ങൾക്ക് വൈദികരും ജനപ്രതിനിധികളും ചേർന്ന് ഉച്ചഭക്ഷണം ഭവനത്തിൽ എത്തിച്ചുകൊടുക്കുന്ന വലിയ ശുശ്രൂഷയാണ് ആരംഭിക്കുന്നത്.

കൊവിഡ് മഹാമാരി മനുഷ്യജീവന് ഭീഷണിയായിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം കൈകോർത്തുനിന്ന് അതിനെ പ്രതിരോധിക്കണം. അതോടൊപ്പം ഈ മഹാമാരിയുടെ ആഘാതത്തിൽ തളർന്നു വീഴുന്ന സഹോദരങ്ങളെ താങ്ങി എഴുന്നേൽപ്പിക്കാവാനും ബാധ്യതയുണ്ടെന്നും അദ്ദേഹം. വികാരി ഫാ. ജോസി അട്ടച്ചിറ, പഞ്ചായത്തംഗങ്ങളായ മോനിമോൾ, ജെയിൻ വർഗീസ്, മഞ്ജു സുരേഷ് എന്നിവർ പ്രസംഗിച്ചു.