play-sharp-fill
ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി ; പുതിയ ക്യാപ്റ്റൻ റുതുരാജ്

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി ; പുതിയ ക്യാപ്റ്റൻ റുതുരാജ്

ഐപിഎൽ 2024 സീസൺ നാളെ ആരംഭിക്കാനിരിക്കെ, ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി. പുതിയ നായകനായി ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്‌വാദിനെ നിയമിച്ചു.സമൂഹമാധ്യമങ്ങളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ടീം വാര്‍ത്ത പുറത്തുവിട്ടത്.

ധോണിയുടെ നേതൃത്വത്തിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ സിഎസ്‌കെ നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണിംഗ് മാച്ച് നാളെ ആരംഭിക്കാനിരിക്കെയാണ് ക്യാപ്റ്റൻസി മാറ്റം. ഐപിഎല്ലിനു മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങിൽ റുത്തുരാജാണ് എത്തിയത്. ഈ ചിത്രങ്ങൾ പങ്കുവെച്ച് സിഎസ്‌കെ പുതിയ ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദിനെ പ്രഖ്യാപിക്കുകയായിരുന്നു.

2019 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അവിഭാജ്യ ഘടകമാണ് റുത്തുരാജ്. ഐപിഎല്ലിൽ 52 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 133 വിജയങ്ങളുമായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനാണ് ധോണി. 87 വിജയങ്ങളുമായി മുൻ മുംബൈ നായകൻ രോഹിത് ശർമ രണ്ടാമതാണ്. അതേസമയം ഈ സീസണിൻ്റെ അവസാനത്തോടെ ധോണി വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ. തലമുറ മാറ്റത്തോടെ ഈ റിപ്പോർട്ട് സത്യമാകാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group