video
play-sharp-fill
ധോണി കളത്തിൽ തുടരട്ടെ, ആർക്കാണ് അദ്ദേഹം വിരമിക്കണമെന്ന് നിർബന്ധം ; ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ അദ്ദേഹം കളി തുടരട്ടെ : ഗൗതം ഗംഭീർ

ധോണി കളത്തിൽ തുടരട്ടെ, ആർക്കാണ് അദ്ദേഹം വിരമിക്കണമെന്ന് നിർബന്ധം ; ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ അദ്ദേഹം കളി തുടരട്ടെ : ഗൗതം ഗംഭീർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കളത്തിൽ ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ മഹേന്ദ്രസിംഗ് ധോണി ടീമിൽ തുടരണമെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.

നിങ്ങൾ മികച്ച ഫോമിൽ തുടരുന്നിടത്തോളം കാലം, പന്ത് കൃത്യമായി കണ്ട് അടിച്ചകറ്റാൻ പ്രാപ്തിയുള്ളിടത്തോളം കാലം, പ്രായം അത് വെറുമൊരു നമ്പർ മാത്രമാണ്. ധോണിയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധോണിയ്ക്ക് പന്ത് നല്ലപോലെ അടിച്ചകറ്റാൻ കഴിയുന്ന തരത്തിൽ ഇപ്പോഴും ഫോമിലാണെങ്കിൽ, ആറാം നമ്പറിലോ ഏഴാം നമ്പറിലോ തന്നെ ഇറങ്ങി ഇപ്പോഴും ക്രിക്കറ്റിൽ ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ അദ്ദേഹം കളി തുടരണമെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി.

‘ധോണി കളത്തിൽ തുടരട്ടെ. ആർക്കാണ് അദ്ദേഹം വിരമിക്കണമെന്ന് നിർബന്ധം..? പ്രായം പറഞ്ഞ് ധോണിയേപ്പോലുള്ള മുൻനിര ക്രിക്കറ്റ് താരങ്ങളുടെ മേൽ അനാവശ്യ സമ്മർദ്ദം നിറയ്ക്കുന്ന ചിലരുണ്ട്.

പക്ഷേ, കളിക്കളത്തിൽ നിന്നും എപ്പോൾ വിരമിക്കണമെന്നത് ഒരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും എപ്പോൾ കളി തുടങ്ങിയെന്നത് അവരുടെ വ്യക്തിപരമായ മാത്രം തിരഞ്ഞെടുപ്പായിരുന്നുവെന്നും ഗൗതം ഗംഭീർ പറഞ്ഞു.