
ഇന്ധനവില ഇനിയും കൂട്ടണം ; വിവാദ പ്രസ്ഥാവനയും വിചിത്ര വാദവുമായി മുൻ ഡിജിപി ജേക്കബ് തോമസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇനിയും കൂട്ടണമെന്ന് മുന്‍ ഡിജിപിയും ബിജെപി അംഗവുമായ ജേക്കബ് തോമസ്. ഇന്ധന വില കൂടുന്നത് വഴി അതിന്റെ ഉപയോഗം കുറയ്ക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.
പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിക്കുന്നത് നല്ലതാണെന്നെ പരിസ്ഥിതി വാദിയായ ഞാൻ പറയൂ എന്നും ജേക്കബ് തോമസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ധനവില കൂട്ടിയാല്‍ അതിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനാകും. ടെസ്ല പോലത്തെ കാറ് കമ്പനികള്‍ വലിയ രീതിയിലുള്ള സാധ്യതകളാണ് തുറക്കുന്നത്. അതോടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വരുമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി
ദിനംപ്രതി വർധിക്കുന്ന ഇന്ധനവില സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ബിജെപി അനുഭാവികളായവർ വിലവർധനവിനെ ന്യായീകരിച്ചു രംഗത്തെത്തി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ ഡിജിപിയുടെ വിവാദപ്രസ്താവന.