
സ്വന്തം ലേഖകൻ
ശ്രീനഗർ : കാശ്മീരിൽ തീവ്രവാദികൾക്കൊപ്പം പിടിയിലായ ഡി.എസ്.പി ദേവീന്ദർ സിംഗിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്. തെളിവെടുപ്പിനിടെ ദേവീന്ദറിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് എൻ.ഐ.എ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
മദ്യപിച്ചിരുന്ന ദേവീന്ദറിന് പ്രിയപ്പെട്ട ലഹരികളിലൊന്ന് വീഞ്ഞായിരുന്നു. ഡസൻ കണക്കിന് സ്ത്രീകളുമായി ദേവീന്ദറിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും ഫോണിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ താൻ സെക്സിന് അടിമയാണെന്നും ദിവസേന വയാഗ്ര കഴിച്ചിരുന്നുവെന്നും ദേവീന്ദർ വെളിപ്പെടുത്തിയതായും റിപ്പോർട്ട്.
പണത്തോടുള്ള ആർത്തിയും ആഡംബര ജീവിതവുമാണ് ദേവീന്ദറിനെ തീവ്രവാദി സംഘത്തിൽ എത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്യാഡംബരം നിറഞ്ഞ രണ്ട് വീടുകളാണ് ദേവീന്ദറിനുള്ളത്. ഇതിന് പുറമെ ശ്രീനഗറിലെ ആർമി കേന്ദ്രത്തോട് ചേർന്ന് ദേവീന്ദർ കോടികൾ ചിലവഴിച്ച് മറ്റൊരു വീടും നിർമിക്കുന്നുണ്ട്. കൂടാതെ രണ്ട് പെൺമക്കൾ ബംഗ്ലാദേശിൽ മെഡിക്കൽ വിദ്യാർത്ഥികളാണ്. മകൻ പഠിക്കുന്നത് ശ്രീനഗറിലെ ഉന്നത സ്‌കൂളിലും ആണ്. ഇതിനുള്ള പണം കണ്ടെത്താനുള്ള വഴിയായും ദേവീന്ദർ തീവ്രവാദത്തെ ഉപയോഗിച്ചു. ദേവീന്ദർ ഇപ്പോഴും ജുഡിഷ്യൽ കസ്റ്റഡിയിലാണ്.