play-sharp-fill
കെ.എം മാണിയുടെ സ്മാരകം പണിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ടു കണ്ടു ആവശ്യപ്പെട്ടു : ജോസ് കെ. മാണി

കെ.എം മാണിയുടെ സ്മാരകം പണിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ടു കണ്ടു ആവശ്യപ്പെട്ടു : ജോസ് കെ. മാണി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം നേതാവുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കെഎം മാണിയുടെ മകനും രാജ്യസഭാംഗവുമായ ജോസ് കെ മാണി.

സംസ്ഥാന ബജറ്റിൽ കെഎം മാണി ഫൗണ്ടേഷന് അഞ്ച് കോടി രൂപ വകയിരുത്തിയത് സ്വാഗതം ചെയ്യുന്നു. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നൽകണമെന്ന് താൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു,’ എന്ന് ജോസ് കെ മാണി എംപി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എം മാണി സ്മാരക മന്ദിരത്തിന് 5 കോടി രൂപ സംസ്ഥാന ബജറ്റിലൂടെ അനുവദിച്ച സംസ്ഥാന സർക്കാരിന് കേരളാ കോൺഗ്രസ്സ് (എം) പാർട്ടിക്ക് വേണ്ടിയും മാണിസാറിനെ സ്‌നേഹിക്കുന്ന എല്ലാവർക്ക് വേണ്ടിയും പ്രത്യേക നന്ദി അറിയിക്കുന്നു.

പഠനഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, വിവിധ മേഖലകളിലെ മാണിസാറിന്റെ പ്രവർത്തനങ്ങളുടെ സ്മരണ നിലനിർത്തുന്നതിനും ആധുനിക സൗകര്യങ്ങളോട് കൂടിയ ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി ഫൗണ്ടേഷന് വേണ്ടി മുഖ്യമന്ത്രിക്ക് ജനുവരി 24 ന് നേരിട്ട് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിനുള്ള ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണ് എന്ന് ജോസ് കെ മാണി എംപി പറഞ്ഞു.