Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

ശബരിമലയിൽ വഴിപാടായി ലഭിച്ച 40കിലോ സ്വർണവും,100കിലോ വെള്ളിയും നഷ്ടപ്പെട്ടത് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജുആവശ്യപ്പെട്ടു .ദേവസ്വം വഴിപാടും ,വരുമാനവും ,തിരുവാഭരണങ്ങളും യാതൊരു കണക്കുമില്ലാതെയാണ് ദേവസ്വം സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടി സംഭവം .ദേവസ്വം ബോർഡ് ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത് .ദേവസ്വം ബോർഡിന്റെ മൊത്തവരുമാനം എത്രയെന്നോ ,മൊത്തചിലവ് എത്രയെന്നോ കാലങ്ങളായി വെളിപ്പെടുത്താറില്ല .ശബരിമല അയ്യപ്പന് എത്ര സ്വർണമുണ്ട് എന്നതിനുപോലും കണക്കില്ല .തിരുവാഭരണം നീക്കിയിരുപ്പ് സ്വർണ്ണവും പണവും, ,,ഡിപ്പോസിറ്റ്പണം , മറ്റ് സ്വത്ത് വകകൾ ,അമൂല്യവസ്തുക്കൾ ,എന്നിവസംബന്ധിച്ചുംസമഗ്രാന്വേഷണം വേണമെന്ന് ഇ .എസ് .ബിജു പറഞ്ഞു ദേവസ്വം ബോർഡിന്റെ സ്വത്ത് വിവരം സംബന്ധിച്ച് ധവളപത്രം ഇറക്കണം. .സ്വർണാഭരണം നഷ്ടപ്പെട്ടിട്ടില്ല എന്ന ദേവസ്വം പ്രസിഡന്റിന്റെ വാദത്തെ മുഖവിലയ്ക്കെടുക്കരുത് .ദേവസ്വംബോർഡിന്റെ കൈവശമുള്ള സ്വർണത്തിന്റെയും സ്വത്തുവകകളുടെയും വിശദാംശങ്ങളും ,രജിസ്റ്ററുകളും വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്നും ഇ എസ് ബിജു ആവശ്യപ്പെട്ടു .