Saturday, April 25, 2026

അശ്ലീല ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളിൽ മുന്നിൽ നീലക്കുറിഞ്ഞി ; കൂടുതൽ അറസ്റ്റിനൊരുങ്ങി പോലീസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം : സംസ്ഥാനത്ത് സോഷ്യൽമീഡിയ വഴി അശ്ലീല രംഗങ്ങളും, കുട്ടികളുടെ നഗ്‌ന രംഗങ്ങളും പങ്കുവെയ്ക്കുന്ന ഗ്രൂപ്പുകളെ ഓപ്പറേഷൻ പി. ഹണ്ടിലൂടെ തിരിച്ചറിഞ്ഞു. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് നീലക്കുറിഞ്ഞി എന്ന ഗ്രൂപ്പാണ്. നീലക്കുറിഞ്ഞി ഉൾപ്പടെ മറ്റു ഗ്രൂപ്പുകൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് പൊലീസ്.

ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിലുള്ള നടപടിയുടെ ഭാഗമായി, സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നിന്നായി 12 പേരെയാണ് ഇതിനകം പിടികൂടിയത്. വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകളുടെ ഗ്രൂപ്പുകളിലൂടെയാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും അടക്കം വ്യാപകമായി പ്രചരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശ്ലീല വെബ്‌സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, വീഡിയോകൾ പങ്കുവെയ്ക്കാനും പ്രചരിപ്പിക്കാനും നിരവധി വാട്‌സാപ്പിൽ നിരവധി അശ്ലീലഗ്രൂപ്പുകളും ടെലഗ്രാമിൽ ഒട്ടേറെ ചാനലുകളുമാണുള്ളത്. നീലക്കുറിഞ്ഞി, നീലക്കൊടുവേലി, അധോലോകം, ആലംബം തുടങ്ങിയ പേരുകളിലാണ് ടെലഗ്രാം ചാനലുകൾ പ്രവർത്തിക്കുന്നത്. അശ്ലീല വീഡിയോകൾ വ്യാപകമായതോടെ, സൈബർ ഡോമിന് പുറമെ, സിബിഐ, ഇന്റർപോൾ തുടങ്ങിയ ഏജൻസികളും ഇത്തരം ഗ്രൂപ്പുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മലയാളികൾ നിയന്ത്രിക്കുന്ന നീലക്കുറിഞ്ഞി എന്ന അശ്ലീല ഗ്രൂപ്പിൽ ലക്ഷത്തോളം അംഗങ്ങളാണുള്ളത്. പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോൺ വിഡിയോകളും ചിത്രങ്ങളും ഇതിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ടെലിഗ്രാം ഗ്രൂപ്പിന്റെ പരിധി രണ്ടു ലക്ഷമാണ്. അംഗത്വം ലഭിക്കാനായി നിരവധി യുവാക്കളാണ് ഇപ്പോഴും നീലക്കുറിഞ്ഞിക്ക് പിന്നാലെയുള്ളത്. നീലക്കുറിഞ്ഞി ഗ്രൂപ്പിൽ കുട്ടികളുടെ പോൺ വിഡിയോകൾക്കെതിരെ ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ നിമിഷങ്ങൾക്കം വിഡിയോ നീക്കം ചെയ്ത് അംഗത്തിനെ ബ്ലോക്ക് ചെയ്യും. ഇതിനകം തന്നെ നിരവധി പേർ വിഡിയോ ഡൗൺലോഡ് ചെയ്തിട്ടുണ്ടാകും. സ്വന്തം മക്കളുടെയും ബന്ധുക്കളുടെയും നഗ്‌ന വിഡിയോ പോസ്റ്റ് ചെയ്തവർ വരെയുണ്ടെന്നാണ് റിപ്പോർട്ട്.