video
play-sharp-fill

ഡൽഹിയിൽ  ജനങ്ങൾ  ശനിയാഴ്ച വിധിയെഴുതും

ഡൽഹിയിൽ ജനങ്ങൾ ശനിയാഴ്ച വിധിയെഴുതും

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തിന്റെ എല്ലാ കണ്ണുകളും ശനിയാഴ്ച തലസ്ഥാനത്തേക്ക് ഉറ്റു നോക്കുകയാണ്.ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടിനു തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6നാണ് അവസാനിക്കുക. ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 11ന് പ്രഖ്യാപിക്കും.

സ്ംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പിയും,ബിജെപിയും,കോൺഗ്രസും തമ്മിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. 13,750 ബൂത്തുകളിലായി 1.48 കോടി വോട്ടർമാരാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. എഎപി അധികാരത്തിൽ തിരിച്ചെത്തുമെന്നാണു വിവിധ സർവേ ഫലങ്ങൾ നൽകിയ സൂചന. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രണ്ടുമാസത്തോളമായി സമരം നടക്കുന്ന ശാഹിൻ ബാഗ്, ജാമിഅ നഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രശ്ന സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്.