video
play-sharp-fill
കലാപത്തിനിടെ തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് ദേശീയഗാനം പാടാൻ ആവശ്യപ്പെട്ട് പൊലീസുകാർ ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

കലാപത്തിനിടെ തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് ദേശീയഗാനം പാടാൻ ആവശ്യപ്പെട്ട് പൊലീസുകാർ ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി വടക്കുകിഴക്കൻ ഡൽഹിയിൽ പടർന്ന കലാപത്തിനിടയിൽ അക്രമികളിൽ നിന്നും തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് പൊലീസുകാർ ദേശീയഗാനം പാടാൻ ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇവരിൽ അഞ്ചുപേരിൽ 23കാരനായ ഒരു യുവാവ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി സ്വദേശിയായ ഫൈസാനാണ് മരിച്ചത്.

വടക്കുകിടക്കൽ ഡൽഹിയിൽ പൊട്ടിപുറപ്പെട്ട് പിന്നീട് രാജ്യതലസ്ഥാനമാകെ പടർന്ന നാലുദിവസം നീണ്ടുനിന്ന കലാപത്തിൽ 42 പേർ മരിക്കുകയുംഇരുന്നൂറിലധികം പേർ പരിക്കുകളുമായി ആശുപത്രിയിലാവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയിൽ തല്ലിചതയ്ക്കപ്പെട്ട നിലയിൽ റോഡിൽ കിടക്കുന്ന അഞ്ചുപേരെ കാണാൻ കഴിയും. എന്നാൽ അതിൽ നാലുപേർ ദേശീയഗാനം പാടുന്നുണ്ട്. ചുറ്റിലും നിൽക്കുന്ന പൊലീസുകാർ ഇവരെ നിർബന്ധിച്ചാണ് ദേശീയഗാനം പാടിക്കുന്നത്. ചുറ്രിലും നിൽക്കുന്ന പൊലീസുകാരെയും വീഡിയോയിൽ കാണാൻ കഴിയും, അതിൽ രണ്ട് പൊലീസുകാർ റോഡിൽ കിടക്കുന്നവർക്കു നേരെ ലാത്തി ചൂണ്ടിയിരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ‘നന്നായി പാടൂ’ എന്നാക്രോശിക്കുന്ന ശബ്ദവും അതിനിടയിൽ വീഡിയോയിൽ കേൾക്കാം.

ഇതിൽ ഫൈസാൻ മരിച്ച വിവരം സ്ഥിരീകരിച്ചത് ഡൽഹിയിലെ ഗുരു തേജ് ബഹദൂർ ആശുപത്രിയാണ്. ഫൈസനെയും വീഡിയോയിൽ കാണുന്ന മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ധിച്ചതാണെന്ന് ഫൈസന്റെ ബന്ധുക്കൾ ആരോപിച്ചു. അതേസമയം ഫൈസാൻ കലാപത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് മറ്രൊരു ബന്ധു പറഞ്ഞു.

പൊലീസ് വിട്ടയച്ച ഉടനെ തന്നെ ഫൈസാനെ കർദംപുരിയിലുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. ‘അയാളുടെ ഹൃദയമിടിപ്പും പ്രഷറും കുറഞ്ഞ നിലയിലായിരുന്നു ഇവിടെ എത്തിയത്. തലയ്ക്കും ആന്തരിക അവയവങ്ങൾക്കും പരിക്കുകളുണ്ടായിരുന്നു. പുറകുവശം നീല നിറത്തിലാണ് ഉണ്ടായിരുന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്.

കലാപവുപമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപം നടന്ന നാല് ദിവസമായി 13,200 അനാവശ്യ ഫോൺവിളികൾ വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് പൊലീസിന് വന്നതായും അതിന്റെ കാരണക്കാരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.