കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
സ്വന്തം ലേഖിക
ഡൽഹി : കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പോലീസ് പിടിയിൽ . ഡൽഹിയിലാണ് ദയറാം എന്ന 39 കാരനെ ഭാര്യ അനിതയും കാമുകൻ അർജുനും ചേർന്ന് കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്, ദയറാമും അനിതയും നാല് വർഷം മുൻപാണ് ഡൽഹിയിലെ രാജേന്ദർ നഗറിലേക്ക് താമസം മാറുന്നത്. എല്ലാ ദിവസവും ജോലിക്കായി ദയറാം രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങും . ഇതോടെ അയൽവാസിയായ സ്ത്രീയുമായിട്ടായിരുന്നു അനിതയുടെ സംസാരം. അവരുടെ കുട്ടിയെയും നോക്കി സംസാരിച്ചിരുന്ന് സമയം ചിലവിടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2015 ലാണ് അയൽവാസിയായ അർജുനെ(34) അനിത കാണുന്നത്. ഇരുവരും വേഗം സൗഹൃദത്തിലായി . ദയറാം ജോലിക്ക് പോയാൽ അനിത ഇയാളുടെ കൂടെ സയമം ചിലവഴിക്കാൻ ആരംഭിച്ചു. പിന്നീട് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ബംഗാളി സ്വദേശിയായ അർജുന് മക്കളും ഭാര്യയും എല്ലാം ഉണ്ടായിരുന്നെങ്കിലും ഇത് ഇവരുടെ ബന്ധത്തിന് തടസമായില്ല. എന്നാൽ ഇതിനിടെ അനിതയുടെ പെരുമാറ്റത്തിൽ ഭർത്താവ് ദയറാമിന് സംശയം തോന്നിയിരുന്നു. ഒരിക്കൽ ഉച്ച ഭക്ഷണത്തിനായി ദയറാം വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിൽ അർജുനെ കണ്ടത് സംഭവം വഷളാക്കി .
എന്നാൽ, സംഭവത്തിന് ശേഷം അനിതയുടെ ഭർത്താവ് അർജുനെ താക്കീത് ചെയ്ത് വിടുകയാണ് ചെയ്തത്. ഇതോടെ ദയയെ കൊലപ്പെടുത്താൻ അർജുനും അനിതയും ചേർന്ന് തീരുമാനിച്ചു. ഒക്ടോബർ 16ന് അർജുൻ ദയറാമിനെ ഒരു പാർട്ടിക്ക് ക്ഷണിച്ചു. തുടർന്ന് നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളിൽ കൊണ്ട് പോയി ദയറാമിന് മദ്യം നൽകുകയും ചെയ്തു. മദ്യ ലഹരിയിലായ ദയറാമിനെ അർജുൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 45 അടി ഉയരത്തിൽ നിന്നും വീണ ദയ തലയടിച്ചാണ് മരിച്ചത് .
ദയയുടെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത ശേഷം ബാറ്ററി കളയുകയും അർജുൻ അനിതയുടെ കൈയ്യിൽ കൊടുക്കുകയും ചെയ്തു. തുടർന്ന് പോലീസ് അന്വേഷിക്കുകയാണെങ്കിൽ ദയ ഫോൺ കൊണ്ടുപോയിരുന്നില്ലെന്ന് പറയണമെന്നും അനിയോട് പറഞ്ഞു. ഒക്ടോബർ 17ന് ദയറാമിന്റെ മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്.
അന്വേഷണത്തിൽ മൃദേഹത്തിന് സമീപം ഒരു ബാഗ് പോലീസ് കണ്ടെത്തിയിരുന്നു . ഭക്ഷണമുള്ള ചോറ്റ് പാത്രവും മഫ്‌ളറും ചില പേപ്പറുകളും ബാറ്ററിയും പോലീസ് കണ്ടെത്തി. ടെറസിൽ നിന്നും മദ്യവും ഗ്ലാസും പോലീസ് കണ്ടെടുത്തു . കേസ് റജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണവും ആരംഭിച്ചു. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പേപ്പറിൽ കുറിച്ചിരുന്ന മൂന്ന് ഫോൺ നമ്പറുകളാണ് പോലീസിന് മൃദേഹം തിരിച്ചറിയാൻ സഹായകമായത്.
ദയറാമിന്റെ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകളായിരുന്നു ഇത്. പോലീസ് ദയയുടെ ഫോൺ വിശദമായി പരിശോധിക്കുകയും അനിതയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യലിന് വിധേയരാക്കുകയും ചെയ്തു . അനിതയുടെ മൊഴികളിലെ വൈരുദ്ധ്യവും ദയറാമിനെ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത് അർജുനാണെന്നും കണ്ടെത്തിയതോടെ ഇരുവരുമാണ് കൊലക്കുപിന്നിലുള്ളതെന്ന് പോലീസ് ഉറപ്പിച്ചു .
തുടർന്ന് അനിതയുമായി അർജുന് ബന്ധമുണ്ടെന്നും കണ്ടെത്തിയതോടെ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു . തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തുകയും ചെയ്തു.