play-sharp-fill
ഡിഗ്രി സർട്ടിഫിക്കറ്റ് പോലും കാണിക്കാനില്ലാത്ത പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരോട് തെളിവ് ചോദിക്കുന്നു ; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് യെച്ചൂരി

ഡിഗ്രി സർട്ടിഫിക്കറ്റ് പോലും കാണിക്കാനില്ലാത്ത പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരോട് തെളിവ് ചോദിക്കുന്നു ; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് യെച്ചൂരി

 

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതി,പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ കേന്ദ്ര സർക്കാരിനെ വീണ്ടും വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ഡിഗ്രി യോഗ്യത പോലും കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സർക്കാരാണ് പൗരന്മാരോട് തെളിവ് ചോദിക്കുന്നതെന്ന് യെച്ചൂരി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പരിഹാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറൽ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സർക്കാരാണ് ഇപ്പോൾ പൗരന്മാരോട് തെളിവ് ചോദിക്കുന്നത് എന്നാണ് യെച്ചൂരി ട്വീറ്ററിൽ കുറിച്ചത്.

എൻപിആറുമായി ബന്ധപ്പെട്ട പത്രവാർത്തകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിൽ പ്രതികരിക്കുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ പരിഹാസം. എൻപിആറും എൻആർസിയും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.