അരയറ്റം മാത്രം വെള്ളമുള്ള കിണറ്റിൽ അർദ്ധ നഗ്നയായി കന്യാസ്ത്രീയുടെ മൃതദേഹം: തിരുവല്ലയിലെ കന്യാസ്ത്രീയെ പള്ളിയും പട്ടക്കാരും ചേർന്നു കൊലയ്ക്കു കൊടുത്തതോ…? കിണറ്റിൽ നിന്നെടുത്ത മൃതദേഹം അർദ്ധനഗ്നം; തിരുവല്ലയിൽ ആവർത്തിക്കുന്നത് മറ്റൊരു അഭയയോ…?

അരയറ്റം മാത്രം വെള്ളമുള്ള കിണറ്റിൽ അർദ്ധ നഗ്നയായി കന്യാസ്ത്രീയുടെ മൃതദേഹം: തിരുവല്ലയിലെ കന്യാസ്ത്രീയെ പള്ളിയും പട്ടക്കാരും ചേർന്നു കൊലയ്ക്കു കൊടുത്തതോ…? കിണറ്റിൽ നിന്നെടുത്ത മൃതദേഹം അർദ്ധനഗ്നം; തിരുവല്ലയിൽ ആവർത്തിക്കുന്നത് മറ്റൊരു അഭയയോ…?

തേർഡ് ഐ ബ്യൂറോ

തിരുവല്ല: അരയറ്റം മാത്രം വെള്ളമുള്ള കിണറ്റിൽ അഞ്ചടിയിലധികം ഉയരമുള്ള കന്യാസ്ത്രീ മുങ്ങി മരിച്ചു..! അതും അരയ്ക്കു താഴെ അർദ്ധ നഗ്നമായ രീതിയിൽ. മുപ്പതു വർഷം മുൻപ് കോട്ടയം ജില്ലാ ആശുപത്രിയ്ക്കു താഴെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ അഭയ എന്ന കന്യാസ്ത്രീ മരിച്ചു കിടന്നതിനു സമാനമായാണ് ഇപ്പോൾ തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിന്റെ കിണറ്റിലും യുവതിയായ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

തിരുവല്ല ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാർത്ഥിനി ദിവ്യ പി. ജോണിന്റെ മരണത്തിലാണ് ഇപ്പോൾ ദുരൂഹത ഇരട്ടിയായിരിക്കുന്നത്. കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ ദൃശ്യമാണ് ദുരൂഹത പടർത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയിൽ, കിണറ്റിലെ വെള്ളം മൃതദേഹം പുറത്തെടുക്കുന്നയാളുടെ നെഞ്ചിനു താഴെവരെ മാത്രം ഉള്ളതായാണ് കാണപ്പെടുന്നത്. മാത്രമല്ല, പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രമുള്ളൂ എന്നതും സംശയങ്ങളുണർത്തുന്നു. വീഡിയോയിൽ ചുരിദാറിന്റെ ബോട്ടം മൃതദേഹത്തിൽ ഇല്ലാത്തതായാണ് കാണപ്പെടുന്നത്.

കഴിഞ്ഞ ഏഴാം തീയതി പകൽ പതിനൊന്നര മണിയോടെയാണ് ദിവ്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദംകേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദിവ്യയെ മഠത്തിന്റെ കെട്ടിടത്തോട് ചേർന്നുളള കിണറ്റിൽ കണ്ടെത്തിയത്.

തുടർന്ന് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി ദിവ്യയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ട ചുങ്കപ്പാറ സ്വദേശിനിയാണ് മരണപ്പെട്ട ദിവ്യ. കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ, മറിച്ചുള്ള ആരോപണങ്ങളും സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്. അഭയയുടെ മരണത്തിനു സമാനമായ എല്ലാ സാഹചര്യങ്ങളും കന്യാസ്ത്രീയുടെ മരണത്തിനു പിന്നിലുണ്ടെന്ന സംശയമാണ് ഉയരുന്നത്. കന്യാസ്ത്രീയുടെ മൃതദേഹം പാതി നഗ്നമായിരുന്നു എന്നതും ഇതുമായി ചേർത്തു വായിക്കേണ്ടതാണ്. സംസ്ഥാനത്ത് അടുത്തിടെ നടന്നിരിക്കുന്ന കന്യാസ്ത്രീകളുടെ മരണങ്ങളെയെല്ലാം ദുരൂഹതയിലാക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.