Saturday, April 25, 2026

ആഡംബര കാറുകളോട് താല്പര്യമുള്ള അച്ഛന്റെ മൃതദേഹത്തോടൊപ്പം മെഴ്സിഡസ് ബെൻസും കുഴിച്ചുമൂടി; മക്കള്‍ അച്ഛന് നല്‍കിയ അന്ത്യയാത്ര കണ്ട് ഞെട്ടി നാട്ടുകാര്‍

Spread the love

മരിച്ചവർക്ക് പരലോകത്ത് ഉപയോഗിക്കാൻ പേപ്പറില്‍ തീർത്ത കാറുകളും വീടുകളും പണവും കത്തിച്ചുവിടുന്ന ആചാരം ചൈനയില്‍ നിലവിലുണ്ട്.എന്നാല്‍ ഇവിടെ പേപ്പർ കാറിന് പകരം കോടികള്‍ വിലയുള്ള യഥാർത്ഥ മെഴ്സിഡസ് ബെൻസാണ് പിതാവിന്റെ കല്ലറയില്‍ ഉള്‍പ്പെടുത്തി മക്കള്‍ അമ്പരപ്പിച്ചിരിക്കുന്നത്. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലാണ് എഴുപതുകാരനായ ഒരാളുടെ സംസ്‌കാര ചടങ്ങില്‍ നടന്ന സംഭവം ചർച്ചയാകുന്നത്.

video
play-sharp-fill

ആഡംബര കാറുകളോട് താല്പര്യമുണ്ടായിരുന്ന പിതാവിന്റെആഡംബര കാറുകളോട് താല്പര്യമുണ്ടായിരുന്ന പിതാവിന്റെ ആഗ്രഹപ്രകാരമാണ് മെഴ്സിഡസ് ബെൻസ് മൃതദേഹത്തോടൊപ്പം കല്ലറയിലേക്ക് മക്കള്‍ താഴ്ത്തിയത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന 8888 എന്ന വിഐപി നമ്പറോട് കൂടിയ കാറായിരുന്നു ഇത്. ചൈനീസ് സംസ്‌കാരത്തില്‍ എട്ട് എന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.

ചുവന്ന തുണി പുതപ്പിച്ച കാർ ജെസിബി ഉപയോഗിച്ചായിരുന്നു കുഴിമാടത്തിലേക്ക് ഇറക്കിവച്ചത്. ശവസംസ്‌കാരത്തിന് സഹായിച്ച നാട്ടുകാർക്ക് സമ്മാനമായി 500 യുവാനും കുടുംബം നല്‍കി. അതേസമയം, സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കുടുംബത്തിനെതിരെ ഉയർന്നത്. ഇതൊക്കെ അമിത ധൂർത്താണെന്നും പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും പലരും അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർത്ത ശ്രദ്ധയില്‍പ്പെട്ടതോടെ കർശന നടപടിയുമായി അധികൃത‌ർ രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ കാലഹരണപ്പെട്ട അന്ധവിശ്വാസമെന്നും കുഴിച്ചുമൂടിയ കാർ ഉടൻ തന്നെ പുറത്തെടുക്കാൻ കുടുംബത്തിന് നിർദ്ദേശം നല്‍കുകയും ചെയ്തു. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികള്‍ ഇനി ആവർത്തിക്കരുതെന്നും സർക്കാർ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പിതാവിനോടുള്ള സ്‌നേഹ പ്രകടനമാണെന്ന് കുടുംബം അവകാശപ്പെടുമ്പോഴും ഇത്തരം കാര്യങ്ങള്‍ അനാവശ്യ ആഡംബരമെന്നാണ് പൊതുഅഭിപ്രായം.