
ആശങ്കയകലുന്നില്ല: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം സ്വദേശി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരിച്ചത്. 76 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.
ചൊവ്വാഴ്ച ലഭിച്ച പരിശോധന ഫലത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയി തെളിഞ്ഞത്. ഇക്കഴിഞ്ഞ 27ന് മുംബൈയിൽ നിന്നും വിമാന മാർഗമാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അന്നു മുതൽ ശാരീരിക അസ്വാസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ആരോഗ്യ നില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിച്ചു എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കൂടാതെ പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഇയാൾ ചികിത്സയിലായിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. നാട്ടിലെത്തിയതു മുതൽ ആശുപത്രി നിരീക്ഷണത്തിലായിരുന്നതിനാൽ ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചൊവ്വാഴ്ച ശവസംസ്കാരം നടക്കും