Spread the love

ഒമാനില്‍ കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം. പരിശോധനയില്‍ വെള്ളം മലിനമാണെന്ന് കണ്ടെത്തി. മരിച്ച രണ്ടുപേരിൽ ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് ഉള്ളത്.

video
play-sharp-fill

ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ‘യുറേനസ് സ്റ്റാർ’ എന്ന കമ്ബനിയുടെ കുപ്പിവെള്ളം കുടിച്ചതാണ് വിഷബാധയ്ക്ക് കാരണം. സാമ്ബിളുകള്‍ ശേഖരിച്ച്‌ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ വിഷാംശം കലർന്നിരുന്നു എന്ന് സ്ഥിരീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി, ‘യുറേനസ് സ്റ്റാർ’ ബ്രാൻഡിന്റെ കുപ്പിവെള്ളം പ്രാദേശിക വിപണികളില്‍ നിന്ന് ഉടൻ പിൻവലിച്ചു. കൂടുതല്‍ അന്വേഷണം പൂർത്തിയാകുന്നതുവരെ, ഇറാനില്‍ നിന്നുള്ള എല്ലാത്തരം കുപ്പിവെള്ളങ്ങളുടെയും ഇറക്കുമതി ഒമാൻ സർക്കാർ താല്‍ക്കാലികമായി നിർത്തിവച്ചു. ‘യുറേനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ അധികാരികളെ അറിയിക്കണമെന്നും റോയല്‍ ഒമാൻ പോലീസ് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.