സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ ചെരുപ്പ് തെന്നി നിലത്തു വീണു; ക്രെയിൻ ചക്രം ദേഹത്തുകൂടെ കയറിയിറങ്ങി യുവാവ്​ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

അങ്കമാലി: തുറവൂരിൽ ക്രെയിൻ ചക്രം ദേഹത്തുകൂടെ കയറിയിറങ്ങി യുവാവ്​ മരിച്ചു. പിന്നിൽ നിന്ന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ ചെരുപ്പ് തെന്നി നിലത്തു വീണതോടെയാണ് പിന്നോട്ടെടുത്ത എക്സ്കവേറ്റർ ദേഹത്ത് കയറിയത്.

തടി കയറ്റാനെത്തിയ എക്സ്കവേറ്ററിന് പിന്നിൽ നിന്ന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ചാലക്കുടി അതിരപ്പിള്ളി വെറ്റിലപ്പാറ പുളിക്കോട്ടു പറമ്പിൽ വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി അഖിലാണ് (22) മരിച്ചത്. ബുധനാഴ്ച രാവിലെ 9.15ഓടെ തുറവൂർ വാതക്കാട് ഭാഗത്ത് തടി കയറ്റാനെത്തിയ എക്സ്കവേറ്റർ ദേഹത്ത് കയറിയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സ്കവേറ്ററിന്റെ സഹായിയായിരുന്നു അഖിൽ. സൈഡ് പറഞ്ഞ് കൊടുക്കുന്നതിനിടെ അഖിലിന്റെ ചെരുപ്പ് തെന്നി നിലത്തു വീണു. എക്സ്കവേറ്ററിലെ ഓപ്പറേറ്റർ സംഭവമറിയാതെ പിന്നോട്ടെടുക്കുകയായിരുന്നു. അതോടെ പിൻചക്രം ദേഹത്ത് കയറിയിറങ്ങി അവശനിലയിലായി. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അമ്മ: മിനി. സഹോദരൻ: അരുൺ.