Spread the love

ആലപ്പുഴ: ആലപ്പുഴ ചാരുംമൂടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ പിള്ള(63) ആണ് മരിച്ചത്.

video
play-sharp-fill

കൃഷിയിടത്തേക്ക് പോകുമ്പോൾ മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയിൽ നിന്നാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

വൈദ്യുതാഘാതമേറ്റ് ഉടൻ തന്നെ ശിവൻകുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറെ നാളുകളായി നൂറനാട് ചാരുംമൂട് ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. ഇതേതുടർന്ന് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടായില്ല. ഇതോടെയാണ് പന്നിക്കെണി വെക്കുന്ന സാഹചര്യങ്ങളിലേക്ക് കർഷകർ എത്തിയതെന്ന് നാട്ടുകാർ പറയുന്നു.

നിലവിൽ സ്ഥല ഉടമയെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു നടപടികളിലേക്ക് കടക്കും.
നിലവിൽ കർഷകന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.