play-sharp-fill
മലപ്പുറത്ത് അമ്മയും രണ്ടു പെൺകുട്ടികളും മരിച്ച നിലയിൽ

മലപ്പുറത്ത് അമ്മയും രണ്ടു പെൺകുട്ടികളും മരിച്ച നിലയിൽ

മലപ്പുറം കോട്ടയ്ക്കലിൽ അമ്മയും രണ്ട് പെൺകുട്ടികളും മരിച്ച നിലയിൽ. സഫ്‌വ (26), ഫാത്തിമ സീന (4), മറിയം (1) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സഫ്‌വയുടെ ഭർത്താവാണ് വിവരം ബന്ധുക്കളെ അറിയിക്കുന്നത്. മൃതദേഹങ്ങൾ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :