Thursday, April 23, 2026

കല്യാണ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം ; റോഡിൽ നിന്ന് വധുവിന്റ ഫോട്ടോ പകർത്തിയ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം

Spread the love

കല്യാണ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ അഭോലി സ്വദേശിയായ മല്‍ക്കിത് എന്ന അജയ്‌ കുമാറാണ് (22) കൊല്ലപ്പെട്ടത്. വാഹനം ഇടിച്ചതിന്റെ ആഘാതത്തില്‍ പത്തടിയോളം ഉയർന്നുപൊങ്ങിയ ഫോട്ടഗ്രാഫർ ദൂരേക്ക് തെറിച്ച്‌ വീഴുകയായിരുന്നു.

video
play-sharp-fill

ഹരിയാനയിലെ സിർസ ഹിസാർ റോഡിലെ റിസോർട്ടിന് മുന്നിലായിരുന്നു അപകടം. വിവാഹശേഷം വധു വരന്റെ വീട്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്.

അപകടമുണ്ടാക്കിയ കാർ നിർത്താതെ പാഞ്ഞുപോയി. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രാവിലെ 6.30 ഓടുകൂടിയായിരുന്നു അപകടം. യുവാവ് ഓടിമാറാൻ ശ്രമിച്ചെങ്കിലും അതിനകം തന്നെ കാർ അയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 മീറ്ററോളം ദൂരേയ്‌ക്കാണ് യുവാവ് തെറിച്ചുവീണത്. സംഭവത്തില്‍ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചെങ്കിലും അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവറെ കണ്ടെത്താൻ ഇതുവരെയും പൊലീസിന് സാധിച്ചിട്ടില്ല.