ഷാപ്പിൽ നിന്ന് വീട്ടിലെത്തിയ ഗൃഹനാഥൻ രക്തം ചർദ്ദിച്ച് മരിച്ചു: ഷാപ്പ് പൂട്ടിച്ച് നാട്ടുകാർ
സ്വന്തം ലേഖകൻ
ആളൂർ: ഷാപ്പിൽ നിന്ന് വീട്ടിലെത്തിയ ഗൃഹനാഥൻ രക്തം ചർദ്ദിച്ച് മരിച്ചു. തൃശൂർ കൊമ്പിടിഞ്ഞാമാക്കലിലാണ് സംഭവം.
കുഴിക്കാട്ടുശേരി വെള്ളാഞ്ചിറ കുളത്തിന് സമീപം പാറേക്കാടൻ ജോയിയാണ് (61) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
കൊമ്പിടിഞ്ഞാമാക്കൽ പെട്രോൾ പമ്പിന് സമീപത്തെ ഷാപ്പിൽ കള്ളുകുടിക്കാനെത്തിയ ജോയിയ്ക്ക് ഷാപ്പ് ജീവനക്കാരനിൽ നിന്നും മർദ്ദനമേറ്റിരുന്നുവെന്ന് ആരോപണം.ഷാപ്പിൽ നിന്നും തിരിച്ച് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ചോര ഛർദ്ദിച്ചതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മണിയോടെ വീട്ടിലെത്തിയ ജോയി ഷാപ്പ് ജീവനക്കാരൻ മർദ്ദിച്ചെന്ന് അമ്മയോട് പറഞ്ഞെന്ന് കുടുംബാഗങ്ങൾ പറഞ്ഞു.
ചോര ഛർദ്ദിച്ച് കിടന്നിരുന്ന ജോയിയെ ആറോടെയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടർന്ന് ഇന്നലെ രാവിലെ 40 ഓളം വരുന്ന നാട്ടുകാരുടെ സംഘം ഷാപ്പ് അടപ്പിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലാണ്.