കൊണ്ടോടി കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലെ കുളത്തിൽ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; അഴുകിയ മൃതദേഹം കുളത്തിലെ ചെളിയിൽ പുതഞ്ഞ നിലയിൽ

കൊണ്ടോടി കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലെ കുളത്തിൽ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; അഴുകിയ മൃതദേഹം കുളത്തിലെ ചെളിയിൽ പുതഞ്ഞ നിലയിൽ

വാകത്താനം: വാകത്താനം ഇരവുചിറയ്ക്കു സമീപമുള്ള കൊണ്ടോടി കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലെ കുളത്തിൽ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

ഇന്നലെ രാത്രിയോടെയാണ് അസം സ്വദേശി ലെയ്മാൻ കിഷ്കുവി ൻ്റെ (19) മൃതദേഹം കണ്ടത്.

അഴുകിയ നിലയിലായിരുന്നു മൃതദേഹം. യൂണിറ്റിലെ തൊഴിലാളിയായ ലെയ്‌മാനെ കാണാതായതായി പരാതി ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളത്തിൽ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണു മൃതദേഹം പുറത്തെടുത്തത്.