
പത്തനംതിട്ടയില്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
സ്വന്തം ലേഖകൻ
പത്തനംതിട്ട: വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റില്‍. പത്തനംതിട്ട ചിറ്റാര്‍ കുടപ്പനപടിഞ്ഞാറ്റേതില് ടി.ടി. മത്തായിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കിണറ്റിനുള്ളിൽ നിന്നും ലഭിച്ചത്. ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്ത മത്തായി ഓടി രക്ഷപെടുന്നതിനിടെ കിണറ്റില്‍ വീണതാണെന്നാണ് വനം വകുപ്പ് നല്കുന്ന വിശദീകരണം.
ഇതേതുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. സ്ഥലം എംഎല്‍എയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉറപ്പു നല്‍കിയതിന് ശേഷമാണ് മൃതദേഹം കിണറ്റില്‍ നിന്നുമെടുക്കാന്‍ പ്രദേശവാസികള്‍ സമ്മതിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മത്തായി ഭയന്ന് കിണറ്റിൽ വീണതല്ല, വനം വകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണ് എന്ന രൂക്ഷ ആരോപണവുമായി മത്തായിയുടെ ഭാര്യ രംഗത്തെത്തി. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കിണറ്റിൽ നിന്നും മൃതദേഹം വരക്ക് കയറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ നടപടികൾ ആരംഭിക്കുംമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പോസ്റ്റ് മോർട്ടം നടത്തിയ ശേഷം കൊവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദോേഹം സംസ്കരിക്കും.