Spread the love

ക്രൈം ബ്യൂറോ

video
play-sharp-fill

കോട്ടയം : നീണ്ടൂരിൽ ഭർത്താവുമായി വഴക്കിട്ട് വീടുവിട്ട യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി. മൃതദേഹം കിട്ടിയത് വീടിന് സമീപത്തെ അംഗൻ വാടിയുടെ മുന്നിലെ കളരിക്കൽ കുളത്തിൽ നിന്നും. അഗ്നി രക്ഷാ സേനയുടെ സ്കൂ ബാ മുങ്ങൽ വിദഗ്ധർ ആണ് കുട്ടിയുടെയും അമ്മയുടെയും മൃതദേഹം കണ്ടെത്തിയത്.

നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകന്‍ ശ്രീനന്ദ് (4) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തിൽ നിന്നും കണ്ടെത്തിയത്. ഇരുവരെയും കാണാനില്ലെന്ന് കണ്ടതോടെ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അൻസാരിയുടെ നേതൃത്വത്തിൽ വീടിനു സമീപത്തെ കുളത്തിലും മറ്റു താഴ്ചയുള്ള സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് അംഗൻവാടിയ്ക്ക് സമീപത്തെ കുളത്തിൽ തിരഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മണിയോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ചന്ദ്രബാബുവും ഭാര്യയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രിയിൽ ഇവർ ഉറങ്ങാൻ കിടന്നത് ഒന്നിച്ചായിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഥാണ് രഞ്ചിയെയും , ശ്രീനന്ദിനെയും കാണാനില്ലെന്ന് കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി 11 മണി മുതല്‍ ഇരുവരെയും കാണാനില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. യുവതിയും ഭർത്താവും കുഞ്ഞു ഭർത്താവിൻ്റെ മാതാപിതാക്കളും ഒന്നിച്ച് ഒരു വീട്ടിലാണ് താമസം. കുട്ടിയെയും യുവതിയെയും കാണാനില്ലെന്ന് കണ്ടതോടെ ഭർത്താവും കുടുംബവും അടുത്ത് തന്നെയുള്ള യുവതിയുടെ വീട്ടിൽ എത്തി. ഇവിടെയും ഇല്ലന്ന് കണ്ടതോടെ യുവതിയുടെ അച്ഛനൊപ്പം ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് പൊലീസ് തിരച്ചിൽ ആരംഭിച്ചതും മൃതദേഹം കണ്ടെത്തിയതും. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി അൽപ സമയത്തിനകം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.

11 വർഷം മുൻപാണ് ചന്ദ്രബാബുവും രഞ്ചിയും വിവാഹിതരായത്. അയൽവാസികളാണ് ഇരുവരും.