
‘അച്ഛന്‍ വില്‍പ്പനയ്ക്ക്, വില രണ്ട് ലക്ഷം’; ‘അച്ഛന്‍’ വില്പനക്കെ’ന്ന മകളുടെ കുറിപ്പ് പങ്കുവച്ച് അച്ഛന്‍; മകളുടെ കുറിപ്പിന്റെ ചിത്രവും കാര്യകാരണവും വ്യക്തമാക്കി പങ്കുവെച്ച കുറിപ്പില്‍ ഒരു കാര്യവും കൂടി അച്ഛന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്- വേണ്ടത്ര മതിപ്പുവില എനിക്ക് നല്‍കിയിട്ടില്ല ; വൈറലായി എട്ടുവയസുകാരിയുടെ കുറിപ്പ്
സ്വന്തം ലേഖകൻ
അച്ഛനുമായി ചെറിയൊരു സൗന്ദര്യപ്പിണക്കം. കുടുംബത്തിലെ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഏറെ ഹൃദമായ നിമിഷങ്ങളാണ് സമ്മാനിക്കുക. അത്തരമൊരു കുടുംബത്തില്‍ നിന്നുള്ള മകളുടെ കുറിപ്പ് അച്ഛന്‍, സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍.
‘അച്ഛന്‍ വില്‍പ്പനയ്ക്ക്, വില 2,00,000. കൂടുതല്‍ വിവരങ്ങള്‍ക്കായി ബെല്ലടിക്കുക’- ഇതായിരുന്നു കുറിപ്പില്‍. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വൈറലായ കുറിപ്പ് പങ്കുവെച്ചത് കുട്ടിയുടെ അച്ഛന്‍ തന്നെയാണ്. മകളുടെ കുറിപ്പിന്റെ ചിത്രവും കാര്യകാരണവും വ്യക്തമാക്കി പങ്കുവെച്ച കുറിപ്പില്‍ ഒരു കാര്യവും കൂടി അച്ഛന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്- വേണ്ടത്ര മതിപ്പുവില എനിക്ക് നല്‍കിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പിനൊപ്പം നല്‍കിയ രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ ഒരു വാതില്‍പ്പടിയില്‍ തിരികി വച്ച കുറിപ്പ് കാണിക്കുന്നു. ഒപ്പമുള്ള ചിത്രത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘അച്ഛന്‍ വില്പനയ്ക്ക് രണ്ട് ലക്ഷം രൂപ, കൂടുതല്‍ അറിയേണ്ടവര്‍ ബെല്ല് അടിക്കുക.’ കുറിപ്പ് നിരവധി പേരാണ് കണ്ടത്. കണ്ടവരില്‍ മിക്കവരും പ്രതികരണവുമായി രംഗത്തെത്തി.
https://twitter.com/Malavtweets/status/1708796371401359549?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1708796371401359549%7Ctwgr%5E3afabf9a2711453e95bae1fd95d1ecda60c636b3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fman-had-disagreement-with-daughter-her-revenge-is-too-funny-viral-post-1.8957447
Melanchoholic എന്ന എക്‌സ് യൂസര്‍ പങ്കുവെച്ച പോസ്റ്റിന് രസകരമായ റിപ്ലൈകളാണ് ലഭിക്കുന്നത്. ഒരു എട്ടുവയസ്സുകാരിയുടെ കാഴ്ചപ്പാടില്‍ രണ്ട് ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്നും അതുകൊണ്ട് വിഷമിക്കാനില്ലെന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. തന്റെ കുട്ടികള്‍ വെറും ഇരുപത് രൂപയ്ക്ക് തന്നെ കച്ചവടമാക്കുമെന്നാണ് മറ്റൊരാളുടെ രസകരമായ മറുപടി.
തന്റെ മാസ ശമ്പളം എത്രയാണെന്ന് ചോദിച്ചറിഞ്ഞതിനുശേഷമാണ് മകള്‍ കുറിപ്പ് തയ്യാറാക്കിയതെന്നും തുകയില്‍ കൂടുതല്‍ പൂജ്യങ്ങള്‍ ചേര്‍ത്തുചേര്‍ത്ത് മുഷിഞ്ഞതോടെയാണ് ഈ തുകയില്‍ ഉറപ്പിച്ചതെന്നും ഒരു ഫോളോ അപ് പോസ്റ്റില്‍ കുഞ്ഞിന്റെ അച്ഛന്‍ തമാശരൂപേണ പറഞ്ഞിട്ടുണ്ട്.