അമ്മ അവാര്‍ഡ് വാങ്ങുന്നത് ക്യാമറയില്‍ പകര്‍ത്തി മകള്‍; ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ
മകൾ എന്നതിനേക്കാൾ ഒരു കൂട്ടുകാരിയെ പോലെ ഐശ്വര്യ റായ് ബച്ചന്റെ യാത്രകളിലെയെല്ലാം സഹയാത്രികയാണ് ആരാധ്യ ബച്ചൻ.
ഇരുവരും ഒന്നിച്ചെത്തുന്ന വേദികള്‍ ആരാധകർക്കും ഏറെ പ്രിയമാണ്. സെപ്റ്റംബർ 15ന് ദുബായിലെ യാസ് ഐലൻഡില്‍ നടന്ന സൈമ അവാർഡ്സില്‍ (സൗത്ത് ഇന്ത്യൻ ഇൻ്റർനാഷണല്‍ മൂവി അവാർഡ്‌സ്) പങ്കെടുക്കാൻ ഐശ്വര്യ എത്തിയതും ആരാധ്യയ്ക്ക് ഒപ്പമാണ്.
മികച്ച നടിയായി (ക്രിട്ടിക്സ്) ഐശ്വര്യ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മണിരത്നത്തിൻ്റെ പൊന്നിയിൻ സെല്‍വൻ: ഭാഗം 2 എന്ന ചിത്രത്തിലെ പ്രകടനമാണ് ഐശ്വര്യയെ അവാർഡിന് അർഹയാക്കിയത്. സംവിധായകൻ കബീർ ഖാനില്‍ നിന്നാണ് ഐശ്വര്യ അവാർഡ് ഏറ്റുവാങ്ങിയത്.അമ്മ അവാർഡ് ഏറ്റുവാങ്ങുന്ന നിമിഷം ഫോണില്‍ പകർത്തുന്ന ആരാധ്യയും ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിയാൻ വിക്രമിൻ്റെ അടുത്തായിരുന്നു ഐശ്വര്യയുടെയും ആരാധ്യയുടെയും ഇരിപ്പിടങ്ങള്‍. ഇരുവരും ചിയാൻ വിക്രമുമായി സൗഹൃദം പങ്കിട്ടു. പൊന്നിയിൻ സെല്‍വൻ 2 ല്‍ വിക്രമിന്റെ ജോഡിയായി എത്തിയത് ഐശ്വര്യയായിരുന്നു.
പൊന്നിയിൻ സെല്‍വനില്‍ നന്ദിനി, മന്ദാകിനി ദേവി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. കല്‍ക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള ജനപ്രിയ തമിഴ് സാഹിത്യ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ചിത്രം നിർമ്മിച്ചിരിക്കുന്നത്.