play-sharp-fill
ടി.നസിറുദീന്റെ നിര്യാണം: കോട്ടയം ജില്ലയിൽ ഹോട്ടലുകൾ ഒരു മണിക്കൂർ അടച്ചിടും : അനുശോചനവുമായി ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ

ടി.നസിറുദീന്റെ നിര്യാണം: കോട്ടയം ജില്ലയിൽ ഹോട്ടലുകൾ ഒരു മണിക്കൂർ അടച്ചിടും : അനുശോചനവുമായി ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീന്റെ നിര്യാണത്തിൽ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

അദേഹത്തോടുള്ള ആദര സൂചകമായി സംസ്ഥാന വ്യാപകമായി നസിറുദീന്റെ സംസ്കാരം നടക്കുന്ന വൈകിട്ട് 4.30 മുതൽ 5.30 വരെ ഹോട്ടലുകൾ അടച്ചിടാൻ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലും ഈ സമയത്ത് ഹോട്ടലുകൾ അടച്ചിടണമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. പ്രതീഷും , സെക്രട്ടറി കെ.കെ ഫിലിപ്പ്കുട്ടിയും ആവശ്യപ്പെട്ടു.

നസ്റുദ്ദിന്റെ നിര്യാണത്തിലൂടെ വ്യാപാരമേഖലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഓൺലൈനിൽ ചേർന്ന യോ​ഗത്തിൽ അഭിപ്രായപ്പെട്ടു