play-sharp-fill
ഗൂഗിള്‍ പേ വഴി അക്കൗണ്ട് തെറ്റി പണം അയച്ചു; തിരിച്ചിടണമെന്ന് ആവശ്യപ്പെട്ട് ആദ്യം ഹിന്ദിയിൽ അപേക്ഷ; ഒടുവിൽ ഇം​ഗ്ലീഷ്; അവസാനം തമിഴ്നാട് എസ്ഐയുടെ ഭീഷണി; ‘തമിഴ്നാട് എസ്‌ഐയാടാ പറയുന്നത്. ആ കാശ് തിരിച്ചിട്’; പുതിയ ഓൺലൈൻ തട്ടിപ്പ് ഇങ്ങനെ… അക്കൗണ്ടില്‍ പണം വന്നാൽ അയച്ചയാൾക്ക് തിരികെ അയക്കരുത്; ബാങ്കിൽ അറിയിക്കണമെന്ന് മുന്നറിയിപ്പുമായി പോലീസ്

ഗൂഗിള്‍ പേ വഴി അക്കൗണ്ട് തെറ്റി പണം അയച്ചു; തിരിച്ചിടണമെന്ന് ആവശ്യപ്പെട്ട് ആദ്യം ഹിന്ദിയിൽ അപേക്ഷ; ഒടുവിൽ ഇം​ഗ്ലീഷ്; അവസാനം തമിഴ്നാട് എസ്ഐയുടെ ഭീഷണി; ‘തമിഴ്നാട് എസ്‌ഐയാടാ പറയുന്നത്. ആ കാശ് തിരിച്ചിട്’; പുതിയ ഓൺലൈൻ തട്ടിപ്പ് ഇങ്ങനെ… അക്കൗണ്ടില്‍ പണം വന്നാൽ അയച്ചയാൾക്ക് തിരികെ അയക്കരുത്; ബാങ്കിൽ അറിയിക്കണമെന്ന് മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: ഗൂഗിള്‍ പേ വഴി തെറ്റി അക്കൗണ്ടില്‍ വന്ന കാശിട്ടില്ലെങ്കില്‍ ഉടനടി നടപടിയെന്ന് തമിഴ്നാട് എസ്‌ഐയുടെ ഭീഷണി. എറണാകുളം സ്വദേശിയുടെ അക്കൗണ്ടിലേക്ക് 3000 രൂപ വന്നുവെന്ന് പറഞ്ഞ് ആരംഭിച്ച സംഭാഷണം എത്തിയത് ഭീഷണിയില്‍.

പണം തെറ്റി അയച്ചതാണെന്നും അത് തിരിച്ചിടാമോ എന്നും ആദ്യം ഹിന്ദിയില്‍ അപേക്ഷ. 3000 രൂപ അയച്ചതിന്റെ സ്ക്രീൻഷോട്ടും വാട്സാപ്പില്‍ നല്‍കി. സൈബർ തട്ടിപ്പുകളെക്കുറിച്ച്‌ കേട്ടിട്ടുള്ളതിനാല്‍ എറണാകുളം സ്വദേശി കാര്യമാക്കിയില്ല.

തുടർച്ചായ ഫോണ്‍ വിളികള്‍ വന്നു. ഒടുവില്‍ ഇംഗ്ലീഷിലായി സംസാരം. തമിഴ്നാട്ടിലെ എസ്‌ഐയാണെന്നും ഇപ്പോള്‍ വാട്സാപ്പില്‍ വന്ന ലിങ്കില്‍ കയറി ആപ്പ് ഇൻസ്റ്റാള്‍ ചെയ്ത് അതില്‍ പണം തിരിച്ചടയ്ക്കണമെന്നും അന്ത്യശാസനം. അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നും ഭീഷണി മുഴക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടയ്ക്കാൻ സൗകര്യമില്ലെന്ന് തീർത്ത് പറഞ്ഞതോടെ കോള്‍ കട്ടായി. ഓണ്‍ലൈൻ പേമെന്റ് ആപ് വഴി അക്കൗണ്ടിലേക്ക് വരുന്ന തുകയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘം സജീവമാണെന്നതിന് തെളിവാണ് ഈ സംഭവം.

അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം ബാങ്കില്‍ വിളിച്ച്‌ സ്ഥിരീകരിക്കാം. പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ട് വിശ്വസിക്കരുത്. മിക്കവാറും ഇത് വ്യാജമായി നിർമിച്ചതായിരിക്കും. ബാങ്കിന്റെ അംഗീകൃത മൊബൈല്‍ ആപ്പില്‍ നോക്കിയും പണം വന്നിട്ടുണ്ടോയെന്ന് ഉറപ്പിക്കാം.

സംശയം തോന്നിയാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലിന്റെ ടോള്‍ ഫ്രീ നമ്പറായ 1930ലോ വിളിച്ച്‌ തിരക്കാം. പണം തിരിച്ചടയ്ക്കാൻ നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുകയോ അരുത്.

യഥാർത്ഥമായി പണം അക്കൗണ്ടിലിട്ടും തട്ടിപ്പ് നടത്താറുണ്ട്. പണത്തിന്റെ ഉടമയാണെന്ന് പറയുന്നയാള്‍ തിരികെ അയക്കാനുള്ള അക്കൗണ്ട് നമ്പർ നല്‍കും. ഇതില്‍ പണമടച്ചാലും കുടുങ്ങും. പിന്നാലെ അടുത്ത വിളിയെത്തും. തന്റെ കൈയ്യില്‍നിന്ന് തട്ടിയെടുത്ത പണമാണ് നിങ്ങളുടെ അക്കൗണ്ടില്‍ വന്നതെന്നായിരിക്കും അടുത്ത കഥ.

പണം നല്‍കിയില്ലെങ്കില്‍ കേസാകുമെന്നും ഭീഷണി. വലിയ തുക നഷ്ടപരിഹാരം ചോദിക്കും. പലരും കേസ് ഒഴിവാക്കാൻ പണം നല്‍കി തടിതപ്പും. നിങ്ങളുടെ അക്കൗണ്ടില്‍ ഇത്തരത്തില്‍ പണം വന്നാല്‍ ഒരിക്കലും വിളിക്കുന്നയാള്‍ക്ക് നേരിട്ട് അയക്കരുത്. ബാങ്കില്‍ അപേക്ഷ നല്‍കി പണം അയച്ച അക്കൗണ്ടിലേക്ക് തിരികെ ഇടാൻ അപേക്ഷ നല്‍കുക.